കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളിക്കപ്പലിന്റെ ക്യാപ്റ്റന്‍ അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

M.V. Prabhu Daya
ചെന്നൈ: മല്‍സ്യബന്ധന ബോട്ട് ഇടിച്ചു തകര്‍ത്ത കപ്പലിന്റെ ക്യാപ്റ്റന്‍ പെരേര ഗോള്‍സ് ഗാര്‍ഗിനെ കേരളപൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ചെന്നൈയിലെത്തിയിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് പെരേര .

ചൊവ്വാഴ്ച കപ്പലിന്റെ ക്യാപ്റ്റനെ അമ്പലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന മുന്‍ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ് നടപടികള്‍ സ്വീകരിക്കാന്‍ കേരളപൊലീസിന് കഴിഞ്ഞത്.

അപകടസമയത്ത് കപ്പല്‍ നിയന്ത്രിച്ചിരുന്ന സീമാന്‍ മയൂര്‍ വീരേന്ദകുമാറിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം അറസ്റ്റു ചെയ്തിരുന്നു. അപകടം നടന്ന വിവരം ക്യാപ്ടനെ അറിയിച്ചിരുന്നതായി അയാള്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാപ്ടനെ അറസ്റ്റു ചെയ്തത്.

സംഭവത്തിനു ശേഷം യഥാര്‍ത്ഥ പാതയില്‍ നിന്ന് മാറി കപ്പല്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമം നടന്നിരുന്നു. അപകടത്തിനിടയാക്കിയത് പ്രഭുദയ തന്നെയാണെന്ന് ഉറപ്പിച്ചപ്പോഴേക്കും കപ്പല്‍ കൊളംബോ തീരത്ത് എത്തിയിരുന്നു.

കഴിഞ്ഞ ഒന്നിന് ആലപ്പുഴ അന്ധകാരനഴിക്ക് സമീപം ഡോണ്‍ വണ്‍ എന്ന ബോട്ടിനെയാണ് കപ്പല്‍ ഇടിച്ചുതകര്‍ത്തത്. അപകടത്തില്‍ അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു.

English summary
A special police team from Kerala on Monday arrested Gordon Charles Pereira, the captain of the controversial ship MV Prabhu Daya that collided with a fishing boat Don-I off Alappuzha coast killing five fishermen on March 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X