കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരക്ക് കുറയ്ക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരും

Google Oneindia Malayalam News

RBI
മുംബൈ: അടിസ്ഥാന നിരക്കുകളില്‍ കുറവുവരുത്തുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഉടന്‍ തീരുമാനമെടുക്കാനുള്ള സാധ്യത മങ്ങുന്നു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കേന്ദ്ര ബാങ്ക് കുറവ് വരുത്തുകയാണെങ്കില്‍ സാമ്പത്തിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പക്ഷേ, ഒട്ടേറെ പ്രതികൂല ഘടകങ്ങള്‍ സജീവമായതാണ് റിസര്‍വ് ബാങ്കിനെ ത്രിശങ്കുവിലാക്കുന്നത്.

പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വര്‍ഷവുമായി പരിഗണിക്കുമ്പോള്‍ കുറവാണെങ്കിലും 6.95 നിരക്കിലേക്ക് ഉയര്‍ന്നത് തള്ളികളയാവുന്ന കാര്യമല്ല.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചുകൊണ്ടിരിക്കുന്നതും അതിന് ആനുപാതികമായി ഇന്ത്യയില്‍ വിലവര്‍ധിപ്പിക്കുന്നതും പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ലിറ്ററിന് അഞ്ചു രൂപയോളം വര്‍ധിപ്പിച്ചതിന്റെ ആഘാതം ഭക്ഷ്യവിലപെരുപ്പത്തില്‍ പ്രതികരിക്കാന്‍ പോവുന്നതേയുള്ളൂ. ഭക്ഷ്യപെരുപ്പം വര്‍ധിച്ചാല്‍ പണപ്പെരുപ്പവും കൂടും. കൂടാതെ ബജറ്റില്‍ സുപ്രധാനമായ ചില തീരുമാനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.

എണ്ണ സബ്‌സിഡി വെട്ടിക്കുറയ്ക്കുക, പുതിയ സര്‍വീസ് ടാക്‌സുകള്‍ എന്നിവയും ചേരുന്നതോടെ പണപെരുപ്പം വീണ്ടും വര്‍ധിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെയാണ് വ്യാഴാഴ്ച ചേരുന്ന സാമ്പത്തിക അവലോകന യോഗത്തില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ചിലര്‍ പറയുന്നത്.

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ ഏറെ ചാഞ്ചാട്ടം കാണിക്കുന്നതും റിസര്‍വ് ബാങ്ക് പരിഗണിക്കും. രൂപയുടെ വിലയിടിയുകയാണെങ്കില്‍ അതും പണപ്പെരുപ്പത്തിലേക്ക് നയിക്കും. സാമ്പത്തിക വളര്‍ച്ചാനിരക്കിനെ കുറിച്ചുള്ള കണക്കുകളും കൂടി റിസര്‍വ് ബാങ്കിന്റെ മുന്നിലുണ്ടാകുമ്പോള്‍ നിരക്ക് കുറയ്ക്കുന്ന കാര്യം ഏപ്രിലില്‍ തീരുമാനിക്കാനാണ് സാധ്യത.

English summary
Inflation, as represented by the wholesale price index( WPI), has come in at 6.95 percent for February, higher than market estimates. What will this mean for RB, intent to cut interest rates?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X