പിറവത്ത് കലാശക്കൊട്ട്

പരസ്യ പ്രചാരണത്തിന്റെ അവാസനദിനം തങ്ങളുടേതാക്കാന്‍ ഇടതുവലതുമുന്നണികളും ബിജെപിയും വന്‍ സന്നാഹങ്ങളാണ് പിറവത്ത് ഒരുക്കിയിരിക്കുന്നത്.
ഒടുക്കം തകര്‍ക്കാന്‍ ഇരുമുന്നണികളും ബി.ജെ.പിയും വന്‍ സന്നാഹങ്ങളൊരുക്കിയാണ് കാത്തിരിക്കുന്നത്. മണ്ഡലകേന്ദ്രമായ പിറവത്ത് വൈകിട്ട് അഞ്ചുവരെ നടക്കുന്ന കലാശക്കൊട്ടിനായി പ്രമുഖ മുന്നണികള്‍ക്കും ബി.ജെ.പിക്കും പ്രത്യേക കേന്ദ്രങ്ങള്‍ പോലീസ് അനുവദിച്ചിട്ടുണ്ട്.
പിറവം സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ ഇരു കവാടത്തിനിടയിലായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഒത്തുകൂടേണ്ടത്. ബസ് സ്റ്റാന്‍ഡിനു സമീപം ത്രീറോഡ് ജംഗ്ഷന്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും ബസ് സ്റ്റാന്‍ഡിന്റെ ഒരുഭാഗം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുമായാണ് പോലീസ് ക്രമീകരിച്ചിരിക്കുന്നത്.
പരസ്യപ്രചാരണം അവസാനിയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്. യു.ഡി.എഫ് അനുകൂല മണ്ഡലം എന്നതാണ് നേതാക്കളുടെ പ്രതീക്ഷയുടെ പ്രധാന ഘടകം. പരേതനായ ടി.എം. ജേക്കബിന്റെ മകന്‍ എന്ന സഹതാപവും സ്‌നേഹവും അനൂപിന് അനുകൂലമാകും. കേരള കോണ്‍ഗ്രസിനെക്കാള്‍ പിറവത്തെ ജയം ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും പ്രധാനമായതിനാല്‍ മുമ്പില്ലാത്ത ഐക്യം പ്രവര്‍ത്തനത്തിലുണ്ട്.
ടി.എം. ജേക്കബിനെ തോല്‍പ്പിച്ച് അഞ്ചുവര്‍ഷം പിറവത്തെ പ്രതിനിധീകരിച്ച എം.ജെ. ജേക്കബിന്റെ ജനപ്രീതി തന്നെയാണ് എല്‍.ഡി.എഫിന്റെ ധൈര്യം. രാഷ്ട്രീയമായി വിലയിരുത്തുമ്പോള്‍ പിറവം യുഡിഎഫിനൊപ്പമാണെങ്കിലും എംജെ ജേക്കബിന്റെ സ്വീകാര്യത തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
തിരഞ്ഞെടുപ്പ് പ്രചാരണത്ിതല്‍ താഴെത്തട്ടില്‍ ശക്തമായ പ്രചാരണത്തിലാണ് എല്‍.ഡി.എഫ് ശ്രദ്ധിച്ചത്. മണ്ഡലത്തിലെ ഓരോ വീടും അഞ്ചിലേറെ തവണയാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്. ഇതില്‍ സംസ്ഥാന നേതാക്കളും പങ്കുചേര്‍ന്നു. ആയിരത്തിലേറെ കുടുംബ യോഗങ്ങളും സംഘടിപ്പിച്ചു.












Click it and Unblock the Notifications