കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവം: പോളിങ് 43% പിന്നിട്ടു

Google Oneindia Malayalam News

Vote
പിറവം ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ് തുടരുന്നു. രാവിലെ ഏഴുമണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 43 ശതമാനം പോളിങ് രേഖപ്പെടുത്തി. കൂത്താട്ടുകുളം, ആമ്പല്ലൂര്‍, ചോറ്റാനിക്കര, തിരുവാങ്കുളം, പിറവം, രാമമംഗലം, മണീട് പഞ്ചായത്തുകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. എടക്കാട്ടുവയല്‍, പാമ്പാക്കുട, തിരുമാറാടി, മുളന്തുരുത്തി, ഇലഞ്ഞി പഞ്ചായത്തുകളില്‍ താരതമ്യേന കുറവായിരുന്നെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കുറി പോളിങ് 90 ശതമാനം കവിയുമെന്നാണ് സൂചന
12:50:49

പിറവത്ത് കനത്ത പോളിങ്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തില്‍ വോട്ടടെുപ്പ് പുരോഗമിക്കുന്നു. മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ 37% ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണമായിരുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ടു രേഖപ്പെടുത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ് തിരുമാറാടി പഞ്ചായത്തിലെ മണിമലക്കുന്ന് ഗവ. കോളജിലെ 108-ാം നമ്പര്‍ ബൂത്തിലാണു വോട്ടു രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്ന ശേഷമാണ് അദ്ദേഹത്തിനു വോട്ടുചെയ്യാനായത്്.

ആദ്യ മണിക്കൂറില്‍ എട്ടു ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതു കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിംഗ് ശതമാനം ഉയരുമെന്ന സൂചനയാണ് നല്‍കുന്നത്. കൂത്താട്ടുകുളത്തെ 127-ാം നമ്പര്‍ ബൂത്തില്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ തര്‍ക്കം ഒഴിച്ചാല്‍ മറ്റിടങ്ങളിലെല്ലാം പോളിംഗ് സമാധാനപരമായി പുരോഗമിക്കുകയാണ്.
10:31:10

പിറവം: വോട്ടെടുപ്പ് ആരംഭിച്ചു

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ഐക്യമുന്നണി സ്ഥാനാര്‍ഥിയായി അനൂപ് ജേക്കബും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എം ജെ ജേക്കബും ബിജെപി സ്ഥാനാര്‍ത്ഥിയായി കെ ആര്‍ രാജഗോപാലും മത്സരിക്കുന്നു. മാര്‍ച്ച് 21നാണ് വോട്ടെണ്ണല്‍.

രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പോളിങ്. 183170 വോട്ടര്‍മാരാണ് മണ്ഡലത്തലുള്ളത്.
ഇതില്‍ 93245 പേര്‍ സ്ത്രീകളും 89925 പേര്‍ പുരുഷന്‍മാരുമാണ്. 18 പേര്‍ പ്രവാസികളും 323 പേര്‍ സര്‍വീസ് വോട്ടര്‍മാരുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 7498 വോട്ടര്‍മാര്‍ ഇത്തവണ കൂടുതലായുള്ളത്. 134 പോളിങ് ബൂത്തുകളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന് കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 79.08 ശതമാനം വരെയായിരുന്നു പോളിങ്. ഇത്തവണ അത് കൂടാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടി എം ജേക്കബും എംജെ ജേക്കബും ഏറ്റുമുട്ടിയപ്പോള്‍ വിജയം യുഡിഎഫിനൊപ്പമായിരുന്നു. ജേക്കബിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ടിഎം ജേക്കബിന്റെ മകനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ അനൂപ്.
07:20:31

English summary
Piravom by election started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X