കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് സാങ്കേതിക സര്‍വ്വകലാശാല

  • By Shabnam Aarif
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: 2012-2013 വര്‍ഷത്തെ ബജറ്റ് അവതരം കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസ മേഖലക്ക് നിരവധി വാഗ്ദാനങ്ങളാണ് ധനമന്ത്രി കെഎം മാണി നല്‍കിയിരിക്കുന്നത്. പാലക്കാട് ഐഐടി യാഥാര്‍ത്ഥ്യമാക്കാന്‍ അഞ്ചുകോടിയാണ് ഇത്തവണത്തെ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.

<strong>കേരള ബജറ്റ് 2012 ഒറ്റനോട്ടത്തില്‍</strong>കേരള ബജറ്റ് 2012 ഒറ്റനോട്ടത്തില്‍

അതുപോലെ മല്പപുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ആയുര്‍വേദ സര്‍വ്വകലാശാല, എറണാകുളം ജില്ലയിലെ തൊടുപുഴയില്‍ നോളജ് സിറ്റി, തിരുവനന്തപുരത്തും ആലപ്പുഴയിലും ദന്തല്‍ കോളേജുകള്‍ എന്നിവയും പുതുതായി അനുവദിച്ചിരിക്കുന്നു. തിരുവനന്തപുരം സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് 15 കോടി രൂപയും, തിരൂരില്‍ മലയാളം സര്‍വ്വകലാശാലയ്ക്ക് 50 ലക്ഷം രൂപയും, പൂക്കോട്ടെ വെറ്റിനറി സര്‍വ്വകലാശാലയ്ക്ക് 40 കോടി രൂപയും പുതിയ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു.

നാല് ജില്ലകളില്‍ വനിതാ ഐടിഐ സ്ഥാപിക്കും എന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ കെഎം മാണി പറഞ്ഞു. കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന് ഒരു കോടിയും പാലക്കാട് ഐഐടി സ്ഥാപിക്കാന്‍ 5 കോടിയും, ഹയര്‍ സെക്കന്‍ഡറിക്ക് 66 കോടിയും അനുവദിച്ചിട്ടുണ്ട്. കൂടെ കുട്ടനാട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് 10 കോടിയും പുതിയ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം സംവിധാനം ഏര്‍പ്പെടുത്തും എന്നും അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും എന്നും ധനമന്ത്രി പറഞ്ഞു. അതുപോലെ എട്ടാം ക്ലാസ് ഇനി യുപി വിഭാഗത്തിലായിരിക്കും എന്നും ആറാം ക്ലാസ് വരെ എല്‍പി വിഭാഗത്തില്‍ ആയിരിക്കും എന്നും അദ്ദേഹം അറിയിച്ചു.

English summary
KM Mani ptresents the budget. He declares many new projects and financial assistance for educational sector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X