പെന്‍ഷന്‍ പ്രായം 56 ആക്കി, ഏകീകരണം ഒഴിവാക്കി

ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നെന്നു പറഞ്ഞ് നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്ന പ്രതിപക്ഷം പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിലും പ്രതിഷേധം അറിയിച്ചു.
എന്നാല്‍ വിരമിക്കല്‍ ഏകീകരണം കൊണ്ടു വന്നത് കഴിഞ്ഞ സര്‍ക്കാറാണ് എന്നും, അതുവഴി 56 വയസ്സില്‍ വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ നിലവിലും ഉണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
വിധവാ പെന്‍ഷന്‍ തുക 575 രൂപയും വികലാംഗ പെന്‍ഷന്‍ 700 രൂപയും ആക്കി. പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4,000 രൂപയില്‍ നിന്നും 4,500 രൂപയാക്കി ഉയര്‍ത്തി. ശമ്പള-പെന്‍ഷന്‍ ചെലവ് കുതിച്ചുയര്‍ന്നതായി കെഎം മാണി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications