കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരേയുള്ള ഉപരോധത്തില്‍ ഇളവ്

Google Oneindia Malayalam News

Hilary Clinton
വാഷിങ്ടണ്‍: ഇറാനില്‍ നിന്നുള്ള എണ്ണയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവ് നല്‍കാന്‍ അമേരിക്ക നിര്‍ബന്ധിതരാവുന്നു. പത്ത് യൂറോപ്യന്‍ രാജ്യങ്ങളെയും ജപ്പാനെയും നിരോധനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്.

ബെല്‍ജിയം, ബ്രിട്ടണ്‍, ചെക് റിപ്പബ്ലിക്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇറ്റലി, ജപ്പാന്‍, ഹോളണ്ട്, പോളണ്ട്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ മറ്റു സാമ്പത്തിക ഉപരോധങ്ങളില്‍ അയവുവരുത്തരുതെന്ന ഉപാധിയോടെയാണിത്.

മുകളില്‍ പറഞ്ഞ രാജ്യങ്ങളിലെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മറ്റൊരു രാജ്യത്തിനു കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഈ നീക്കം. നയതന്ത്രനീക്കത്തിനൊപ്പം അന്താരാഷ്ട്ര സമ്മര്‍ദ്ദവും ചേര്‍ന്നാലേ ഇറാന്‍ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കൂ. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഇറാനില്‍ നിന്നുള്ള എണ്ണയുടെ അളവ് കുറച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇറാനെ പരിപൂര്‍ണമായി ഒഴിവാക്കി കൊണ്ട് മുന്നോട്ടുപോവുക സാധ്യമല്ലെന്ന് ആഭ്യന്തര സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

English summary
The United States says it has exempted 11 nations including 10 European Union members and Japan from tough new sanctions on Iran as they have reduced oil purchase from Tehran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X