കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ എണ്ണ ഖനനത്തിന് അനുമതിയില്ല

  • By Ajith Babu
Google Oneindia Malayalam News

Oil Rig
ദില്ലി: കൊച്ചി തീരത്ത് എണ്ണ ഖനന പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കൊച്ചി അടക്കം 14 ഇടങ്ങളിലെ ഖനനത്തിനാണ് അനുമതി നിഷേധിച്ചത്. കൊച്ചി തീരത്ത് എണ്ണ ഖനനത്തിന് അനുമതി നല്‍കുന്നത് കേന്ദ്രത്തിനുള്ള ലാഭവിഹിതം കുറയുന്നതിന് കാരണമാകുമെന്ന് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. അതേസമയം 16 പാചകവാതക, ഖനന പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ ഒഎന്‍ജിസി, ബിപിആര്‍എല്‍ സംയുക്തമായാണ് ഖനനത്തിന് അനുമതി തേടിയത്. ഖനനം നടത്തുമ്പോള്‍ 6.7 ശതമാനം ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് നല്‍കാമെന്നാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. എന്നാലിത് മറ്റ് ഖനന കമ്പനികളെ അപേക്ഷിച്ച് കുറവാണെന്ന് സാമ്പത്തികകാര്യ സമിതി വിലയിരുത്തി.

കേരള-കൊങ്കണ്‍ തടത്തില്‍ ഹൈഡ്രോ കാര്‍ബണിന്റെ 660 മില്യണ്‍ മെട്രിക് ടണ്‍ (66 കോടി ടണ്‍) നിക്ഷേപ സാധ്യതയുള്ളതായിട്ട് സാദ്ധ്യതാ പഠനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2009 ആഗസ്റ്റില്‍ കൊച്ചി തീരത്ത് ഖനനവും നടത്തിയിരുന്നു.

റിലയന്‍സില്‍ നിന്നു വാടകയ്‌ക്കെടുത്ത ധീരുഭായ് അംബാനി എന്ന റിഗ് ഉപയോഗിച്ചായിരുന്നു പര്യവേഷണം. റിഗ് വാടക ഉള്‍പ്പെടെ ഒരു ദിവസം അഞ്ചു കോടി രൂപയോളമായിരുന്നു ഖനനത്തിന്റെ ചെലവ്.

English summary
The cabinet rejected bids for 14 blocks, including one by Essar Oil for an onshore block, the statement said, without providing information for the remaining three blocks it received bids for.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X