Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈക്കൂലിയായി 14 കോടിയുടെ ഓഫര്‍: കരസേനാ മേധാവി

Gen VK Singh
ദില്ലി: ഇന്ത്യന്‍ സൈന്യം അഴിമതിയില്‍ മുങ്ങികുളിച്ചിരിക്കുകയാണെന്ന കരസേനാ മേധാവി വികെ സിങിന്റെ പ്രസ്താവന വിവാദമാകുന്നു. അഴിമതിക്കെതിരേയും കൃത്യവിലോപനത്തിനെതിരേയും കര്‍ശനനിലപാടെടുക്കുന്നതിനാല്‍ പ്രമുഖരായ പലരും തനിക്കെതിരായിരുന്നു. ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിങ് മനസ്സ് തുറന്നത്.

ഒരു പ്രത്യേക കമ്പനിയുടെ 600 വാഹനങ്ങളുടെ ഓര്‍ഡറില്‍ ഒപ്പുവയ്ക്കുന്നതിന് 14 കോടിയുടെ ഓഫറാണ് ലഭിച്ചത്. അധികവിലകൊടുത്ത് വാങ്ങിയ 7000 വാഹനങ്ങളുടെ കാര്യത്തില്‍ നേരത്തെ തന്നെ സംശയം നിലനിന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാഹനങ്ങള്‍ ഗുണമേന്മയില്‍ ഏറെ പിന്നിലാണ്. ഇക്കാര്യങ്ങള്‍ ഉയര്‍ത്തികാട്ടിയപ്പോള്‍ മുന്‍പ് കസേരയിലിരുന്നവര്‍ ചെയ്തതുപോലെ ഓര്‍ഡറില്‍ ഒപ്പുവെയ്ക്കുക മാത്രം ചെയ്താല്‍ മതിയെന്ന ഉപദേശമാണ് ലഭിച്ചത്. ഇക്കാര്യം ഒടുവില്‍ പ്രതിരോധമന്ത്രി എകെ ആന്റണിയെ നേരിട്ടറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+