കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബത്തെ അപമാനിക്കാന്‍ ക്വട്ടേഷന്‍: ശെല്‍വരാജ്

  • By Nisha Bose
Google Oneindia Malayalam News

R Selvaraj
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി
രാജിവച്ച നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജ്. നേതാക്കള്‍ അരമന കയറിയിറങ്ങുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്. തന്റെ മരുമകന് ജോലി ലഭിച്ചത് യോഗ്യതയുള്ളതിനാലാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ലഭിക്കാന്‍ ഒരു നേതാവിന്റേയും കാലുപിടിക്കേണ്ടതില്ലെന്നും ശെല്‍വരാജ് പറഞ്ഞു.

തന്റെ ഭാര്യയേയും മക്കളേയും അപമാനിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചുവെന്നാരോപിച്ച ശെല്‍വരാജ് ലീഗ് നേതാക്കളെ കണ്ടത് പിന്തുണ തേടാനല്ലെന്ന് അറിയിച്ചു. മണ്ഡല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിക്കാനായാണ് ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

യുഡിഎഫില്‍ ചേരുന്നത് ആത്മഹത്യാപരമാണെന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. അന്നത്തെ പെട്ടന്നുണ്ടായ സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തേണ്ടി വന്നത്. ഇന്ന് ആ സാഹചര്യത്തിന് മാറ്റം വന്നിട്ടുണ്ട്.
യുഡിഎഫുകാര്‍ അഴിമതിക്കാരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിളിച്ചെങ്കിലും അദ്ദേഹം സംസാരിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും ശെല്‍വരാജ് പറഞ്ഞു.

English summary
Former Neyyatinkara MLA Selvaraj criticized CPM.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X