കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജബ്ബാര്‍ വധം:7 പ്രതികള്‍ക്കും ജീവപര്യന്തം

  • By Shabnam Aarif
Google Oneindia Malayalam News

CBI
കൊച്ചി: കാസര്‍ക്കോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികള്‍ക്കും ജീവപര്യന്തം. സിപിഎം നേതാവി സുധാകരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് ശിക്ഷ.

14 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കരുത് എന്നും കോടതി വിധിച്ചു. 14 വര്‍ഷത്തെ തടവിനു പുറമെ 25,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

രാഷ്ട്രീയ-അധോലോക കൂട്ടുകെട്ടാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പത്താം പ്രതി അബ്ദുള്ളക്കുഞ്ഞിനും, നാലാം പ്രതി സുധാകരനും ജബ്ബാറിനോടുണ്ടായിരുന്ന രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് കോടതി പറഞ്ഞു.

രാഷ്ട്രീയക്കാര്‍ വാടക കൊലയാളികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ് എന്നും ജഡ്ജി എസ് വിജയകുമാര്‍ പറഞ്ഞു.

2009 നവംബര്‍ 3നാണ് അബ്ദുല്‍ ജബ്ബാര്‍ കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് ജബ്ബാറിനു നേരെ ആക്രമണം ഉണ്ടായത്. ഹൈക്കോടതി നിര്‍ദ്ദേശാനുസരണം അന്വേഷണം ഏറ്റെടുത്ത് സിബിഐ 14 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

English summary
The CBI Court has ordered for life imprisonment to the seven convicts of the notorious Jabbar muder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X