Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവപ്രശ്‌നം തട്ടിപ്പെന്ന് രാഹുല്‍ ഈശ്വര്‍

Rahul Easwar
തിരുവനന്തപുരം: ശബരിമലയിലെ നവീകരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന ദേവപ്രശ്‌നം തട്ടിപ്പാണെന്ന് തന്ത്രി കണ്ഠരര് മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഇശ്വര്‍.

രണ്ടോ മൂന്നു മാസത്തിനുള്ളില്‍ അധികാരത്തില്‍ നിന്ന് ഇറങ്ങാനിരിക്കുന്ന ചിലര്‍ കാലാവധി നീട്ടിയെടുക്കാനും പണം തട്ടാനും വേണ്ടി നടത്തുന്ന നീക്കമാണിത്. അയ്യപ്പന്റെ പേരില്‍ തട്ടിപ്പ് നടത്തുകയാണിവര്‍.

മുന്‍പ് ദേവപ്രശ്‌നം നടത്തി അയ്യപ്പന് റോപ്‌വേ വേണമെന്ന് പറഞ്ഞതു പോലെ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പണം തട്ടുകയാണ് ഇവരുടെ ഉദ്ദേശം.

ദേവസ്വം ബോര്‍ഡിലെ മൂന്ന് അംഗങ്ങളെ കുറിച്ച് തനിക്ക് പരാതിയില്ലെന്നും എന്നാല്‍ മറ്റു ചിലര്‍ അഴിമതിക്കാരാണെന്ന് പൂര്‍ണ ബോധ്യമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദേവപ്രശ്‌നത്തെക്കുറിച്ചു ശബരിമല തന്ത്രിയ്‌ക്കോ ദേവസ്വം വകുപ്പിനോ ദേവസ്വം മന്ത്രിക്കോ അറിയില്ല.

സാധാരണ ഗതിയില്‍ തന്ത്രിയുടെ അനുമതി വാങ്ങി തീയതി നിശ്ചയിച്ച ശേഷമാണു ദേവപ്രശ്‌നം നടത്താറുള്ളത്. എന്നാല്‍ ഒറ്റ രാഖി താംബൂല പ്രശ്‌നം എന്ന സാധാരണ നടപടിക്രമം മാത്രമാണു നടത്തുന്നതെന്നാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+