Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

Supreme Court
ദില്ലി: കോടതിവിധികള്‍ മറികടക്കാന്‍ നിരന്തരം നിയമനിര്‍മാണം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടി കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. പാതയോരത്തെ പൊതുയോഗവും പ്രകടനവും ഹൈക്കോടതി നിരോധിച്ചതിനെതിരേയുളള കേസ് പരിഗണിക്കവേ ജസ്റ്റിസുമാരായ ഡി.കെ.ജെയിന്‍,അനില്‍ കെ.ദാവെ എന്നിവരടങ്ങുന്ന ബഞ്ചാണ് വിമര്‍ശനം നടത്തിയത്.

പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തേ ശരിവയ്ക്കുകയായിരുന്നു.

വിധി മറികടക്കുന്നതിനായി കേരളാ പബഌക് വേയ്‌സ് റെസ്ട്രിക്ഷന്‍ ഓഫ് അസംബഌസ് ആന്റ് പ്രൊസഷന്‍ ആക്ട് 2011 എന്ന പേരില്‍ കേരളം നിയമമുണ്ടാക്കിയിരുന്നു. നിയമസഭ ഏകകണ്ഠമായിട്ടാണ് നിയമം പാസാക്കിയത്. ഇതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.

പാതയോരത്തെ പൊതുയോഗങ്ങളും റാലികളും ജനങ്ങള്‍ക്കു സൃഷ്ടിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. കോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ ഇവയെ മറികടന്ന് നിയമം നിര്‍മ്മിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഇത്തരത്തിലുളള പ്രവര്‍ത്തനത്തിനെതിരേ എന്തുചെയ്യാനാണെന്നു ചോദിച്ച് കോടതി അമര്‍ഷം പ്രകടിപ്പിച്ചു.

നിയമം ലംഘിക്കാന്‍ സര്‍ക്കാര്‍ തന്നെ അനുവാദം നല്‍കുന്ന ഏകരാജ്യം ഇന്ത്യയാണെന്ന് ബഞ്ച് അഭിപ്രായപ്പെട്ടു. ഈ പ്രവണത കേരളത്തില്‍ വളരെയധികമാണ്. കോടതി വിധികള്‍ മറികടക്കാന്‍ കേരളം നിരന്തരം നിയമം കൊണ്ടുവരുന്നു. സംസ്ഥാന നിയമ വകുപ്പ് ഇക്കാര്യത്തില്‍ അമിതാവേശം കാട്ടുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+