മുഖ്യമന്ത്രിക്ക് തെറ്റിയിട്ടില്ലെന്ന് വയലാര്‍ രവി

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. മുമ്പും കെ.പി.സി.സി എക്‌സിക്യുട്ടീവില്‍ ആലോചിക്കാതെ ഇത്തരം തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും കെ.പി.സി.സി മുന്‍ പ്രസിഡന്റ് കൂടിയായ വയലാര്‍ രവി പറഞ്ഞു.
ഹൈക്കമാന്റിന്റെ അനുമതി ലഭിച്ച ശേഷമാണ് മുഖ്യമന്ത്രി മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത്. ഇത് കെ.പി.സി.സിയില്‍ ചര്‍ച്ച ചെയ്യുന്ന രീതി കോണ്‍ഗ്രസിലില്ലെന്ന് രവി വ്യക്തമാക്കി.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം കോണ്‍ഗ്രസിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, അഞ്ചാം മന്ത്രി പ്രശ്‌നം ഉയര്‍ത്തിയ പ്രതിസന്ധിക്കൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഭ്യന്തരം ഒഴിഞ്ഞിരുന്നു. ഇതോടെ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായി.
തന്റെ വിശ്വസ്തനായ തിരുവഞ്ചൂരിനെയാണ് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഏല്‍പ്പിച്ചത്. റവന്യു വകുപ്പ് ഐ വിഭാഗത്തിലെ അടൂര്‍ പ്രകാശിനും നല്‍കി. ആര്യാടന്‍ മുഹമ്മദിന് ഗതാഗത വകുപ്പ് അധികമായി നല്‍കിയിരുന്നു. ശിവകുമാറിന് ആരോഗ്യവകുപ്പാണ് ലഭിച്ചത്.












Click it and Unblock the Notifications