ഒടുവില്‍ സൂചി പാര്‍ലമെന്റ് അംഗമായി
യാങ്കൂണ്‍: ആങ് സാന്‍ സൂചി പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. ഏപ്രില്‍ ഒന്നിന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും സത്യപ്രതിജ്ഞ ചെയ്യുന്നതു സംബന്ധിച്ച് തര്‍ക്കം നിലനിന്ന കാരണമാണ് സൂചിയുടെ സത്യപ്രതിജ്ഞ ഇത്രയും നീണ്ടുപോയത്.
കാല്‍ നൂറ്റാണ്ടോളം നീണ്ട സൂചിയുടെ ജനാധിപത്യ പോരാട്ടത്തിനിടയില്‍ ഇതാദ്യമായാണ് സൂചി പാര്‍ലമെന്റ് അംഗമാവുന്നത്. മ്യാന്‍മരിന്റെ പ്രതിപക്ഷ നേതാവു കൂടിയായ സൂചിയുടെ പാര്‍ലമെന്‍ര് പ്രവേസനത്തോടെ മ്യാന്‍മറില്‍ ഒരു പുതിയ രാഷട്രീയ യുഗത്തിന് തുടക്കം കുറിക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം.
സൂചിക്കൊപ്പം നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ മറ്റു 43 പേരും സത്യപ്രതിജ്ഞ ചെയ്‌തു. സത്യപ്രതിജ്ഞിലെ 'ഭരണഘടനുടെ കാവലാള്‍ ആകും' എന്ന പരാമര്‍ശത്തോട് വിയോചിപ്പ് പ്രകടിപ്പിച്ചാണ് സൂചിയും കൂട്ടരും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. പകരം 'ഭരണഘടനയോട് ആദരവ് പുലര്‍ത്തും' എന്നു സത്യപ്രതിജ്ഞ ചെയ്യാം എന്നായിരുന്ന സൂചി. എന്നാല്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടം ഇതിനു തയ്യാറായിരുന്നില്ല.
വോട്ടു നല്‍കി വിജയിപ്പിച്ച ജനങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നുവെന്നാണ് തന്റെ നിലപാട് മാറ്റത്തെ കുറിച്ച് സൂചി പറഞ്ഞത്.












Click it and Unblock the Notifications