ടിടിഇ തള്ളിയിട്ട ഫ്രഞ്ചുകാരന്‍ മരിച്ചു

സ്‌റ്റേഷനിലെ യാത്രക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്ലാറ്റ്‌ഫോമില്‍ കിടന്ന വില്‍ഫ്രഡിനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്. ടിടിഇ മനോജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വില്‍ഫ്രഡിനെ ടിടിഇ മനോജ്കുമാര്‍ പുറത്തേക്കു തള്ളുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വില്‍ഫ്രഡിന്റെ പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ മനോജ്കുമാറില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ടിടിഇ റെയ്ല്‍വെ അധികൃതരെ അറിയിച്ചിരുന്നില്ല. രേഖകള്‍ തന്റെ പക്കലുണ്ടെന്നും ടിടിഇ വെളിപ്പെടുത്തിയിരുന്നില്ല. ട്രെയ്‌നില്‍വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും തുടര്‍ന്ന് വില്‍ഫ്രഡിനെ ടിടിഇ തള്ളിയിടുകയായിരുന്നെന്നുമാണ് പൊലീസ് നിഗമനം.


Click it and Unblock the Notifications