ടിപി വധം: വിരലടയാളം പ്രതികളെ കുടുക്കും
കോഴിക്കോട്: ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ വിരലടയാളം നിര്‍ണ്ണായക തെളിവാകുന്നു. വിരലടയാളം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്ന് കൊലപാതകം നടത്തിയത് പള്ളൂര്‍ സ്വദേശി പായപ്പടി റഫീഖും കൊടിസുനിലുമാണെന്ന് തെളിഞ്ഞു.
പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ലഭിച്ച വിരലടയാളമാണ് ഇരുവരുടേയുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ന്യൂമാഹി ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെയുള്ള ഒട്ടേറെ കേസുകളില്‍ പ്രതികളായ കൊടി സുനിലിന്റേയും റഫീഖിന്റേയും വിരലടയാളങ്ങള്‍ മുന്‍പ് തന്നെ പൊലീസിന്റെ കൈവശമുണ്ടായിരുന്നു. ഇത് കാറില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളുമായി ഒത്തു നോക്കിയതോടെയാണ് കൃത്യം നടത്തിയത് ഇവരാണെന്ന് തെളിഞ്ഞത്.
കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയതോടെ ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസിറക്കാനും അന്വേഷണോദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏഴംഗ സംഘത്തില്‍ ആരെയെങ്കിലും പിടികൂടാനായാല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയും രാഷ്ട്രീയ ബന്ധവും വ്യക്തമാവൂ.












Click it and Unblock the Notifications