കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ചിത്രം പത്താം ക്ലാസുകാരന് കുത്തേറ്റു

  • By Ajith Babu
Google Oneindia Malayalam News

Fighting over Facebook post, class X boy stabs schoolmate
ദില്ലി: ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ പത്താം ക്ലാസുകാരന്‍ സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു. സെന്‍ട്രല്‍ ദില്ലിയിലെ ഒരു പ്രമുഖ സ്‌കൂളിലാണ് സംഭവം. ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ശത്രുതയിലായിരുന്ന വിദ്യാര്‍ഥി പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിനു ഇരയായ വിദ്യാര്‍ഥിയ്ക്ക് ആറ് കുത്തുകളേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈയ്യിലെ ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥിയെ രാജേന്ദ്രനഗറിലെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും ഇനി ആശങ്കപ്പെടാനൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അടുത്തിടെ നടന്ന ഒരു പാര്‍ട്ടിയെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ശത്രുത ഉടലെടുത്തതെന്ന് ആക്രമണത്തിനിരയായ കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

പാര്‍ട്ടിയ്ക്കിടെ ആക്രമണത്തിനു ഇരയായ വിദ്യാര്‍ഥി, സഹപാഠിയുടെ അടക്കമുള്ളവരുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തി. ഗ്രൂപ്പ് ഫോട്ടോ പിന്നീട് എഡിറ്റ് ചെയ്ത് മറ്റൊരു വിദ്യാര്‍ഥിയുടെ ഒപ്പം ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതു ചോദ്യം ചെയ്ത വിദ്യാര്‍ഥി സഹപാഠിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സ്‌കൂളില്‍വച്ച് ആക്രമിക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇതു കാര്യമാക്കാതിരുന്ന വിദ്യാര്‍ഥി ഇക്കാര്യം മാതാപിതാക്കളെയോ സ്‌കൂള്‍ അധികൃതരെയോ അറിയിച്ചിരുന്നില്ല. ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയെ സഹപാഠി പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കുത്തുകയായിരുന്നു.

ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണെങ്കിലും വെവ്വേറെ ഡിവിഷനുകളിലാണ് പഠിക്കുന്നത്. കുത്തേറ്റ കുട്ടിയ്ക്ക് നേരത്തെയും ഭീഷണി ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
A picture posted on Facebook led to such bitterness among two Class X students of a well-known private school in central Delhi that one of them stabbed the other with a paper cutter in school on Wednesday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X