ജയിലിലെ നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ നീക്കും

സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശനത്തിനു ശേഷം പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ഒരു പ്രത്യേക പാര്‍ട്ടിയുടെ നേതാക്കളുടെ പടങ്ങളാണ് ജയിലില്‍ കണ്ടത് എന്ന് പറഞ്ഞ മന്ത്രി എന്നാല്‍ ഏത് പാര്‍ട്ടിയാണ് എന്നു വ്യക്തമായി പറയാന്‍ തയ്യാറായില്ല.
ജയിലില്‍ മൊബൈല്‍ ഫോണ്‍ സേവന സൗകര്യ ഒരുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും എന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഏതെങ്കിലും മൊബൈല്‍ കമ്പനിക്ക് പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കും എന്നും പങ്കുണ്ടെങ്കില്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും എന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ അനുവദിക്കില്ലെന്നും, ഒരു രാജ്യത്ത് മറ്റൊരു രാജ്യം എന്ന രീതി അനുവദനീയമല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എട്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും അന്വേഷണം സ്വതന്ത്രമായി നടക്കണമെന്നും മന്ത്രി പറഞ്ഞു.
കേസില്‍ ഡിജിപിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും കിരുവഞ്ചൂര്‍ പറഞ്ഞു.












Click it and Unblock the Notifications