സദാചാര പൊലീസുകാര്‍ കുടുങ്ങി

കായംകുളം എരുവ കൊച്ചുവീട്ടില്‍ തനൂജി (20)നെയാണു പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നു പൊലീസ്. എരുവ സ്വദേശിനിയായ പെണ്‍കുട്ടിയോട് സംസാരിച്ചതാണ് മര്‍ദനത്തിനു കാരണമെന്നാണ് പറയുന്നത്. കായംകുളം താലൂക്ക് ആശുപത്രിക്ക് കിഴക്കുവശത്തെ റോഡില്‍ നഗരസഭ നിര്‍മിച്ച ടാക്‌സി സ്റ്റാന്‍ഡ് ഷെഡ്ഡിലാണ് സംഭവം.
തന്നെ ഉപദ്രവിക്കരുതെന്നു കാലുപിടിക്കുന്ന യുവാവിനെ സംഘം ക്രൂരമായി മര്‍ദിക്കുന്ന രംഗങ്ങളാണു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്. മര്‍ദനം സഹിക്കാനാവാതെ കാലില്‍ വീണു യാചിക്കുന്ന യുവാവിനെ മറ്റെയാള്‍ മര്‍ദിക്കുന്നതും കാണാം.
സംഭവത്തെക്കുറിച്ച് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. യുട്യൂബില്‍ പ്രചരിച്ച മര്‍ദനരംഗങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതോടെയാണു സ്വമേധയാ കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
കായംകുളത്ത് ഒരുമാസം മുന്‍പു നാടകസംഘം സഞ്ചരിച്ച വാഹനത്തിനുനേരേ ആക്രമണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പറയപ്പെടുന്നു. യുടൂബിലെ ദൃശ്യങ്ങളില്‍ വന്ന മര്‍ദനമേറ്റ യുവാവിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ആദ്യം ഓച്ചിറ പുതുപ്പള്ളി സ്വദേശിയായ യുവാവിനാണു മര്‍ദനമേറ്റതെന്നായിരുന്നു വിവരം ലഭിച്ചത്.
പിന്നീട് നൂറനാട് സ്വദേശിയായ ബിജിത്ത് വിന്‍സെന്റിനാണ് മര്‍ദനമേറ്റതെന്നു പൊലീസിന് വിവരം ലഭിച്ചു. അനിമേഷന്‍ വിദ്യാര്‍ഥിയായ ബിജിത്ത് അടൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് സംഭവം. മെയ് 16 ന് കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞമ്മയെ കാണാനെത്തിയതായിരുന്നു ബിജിത്ത്. ഫൈസലുമായി അടുപ്പമുള്ള യുവതിയെ കമന്റടിച്ചതിനാണ് ബിജിത്തിനെ മര്‍ദിച്ചതെന്നാണ് സൂചന.
യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ സംഘത്തിലെ മറ്റു രണ്ടുപേരെക്കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കായംകുളം സ്വദേശികളായ ആഷിഖ്, ഫൈസല്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇവര്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.












Click it and Unblock the Notifications