കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണി ഹാജരാവില്ല; അറസ്റ്റുമില്ല

  • By Ajith Babu
Google Oneindia Malayalam News

MM Mani
ഇടുക്കി: വിവാദപ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഇടുക്കി സിപിഎം ജില്ലാസെക്രട്ടറി എംഎം മണി ഹാജരാകില്ല. ബുധനാഴ്ച രാവിലെ 11ന് ഹാജരാകാനാണ് മണിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. മണിയുടെ കത്തുമായി അഭിഭാഷകനാകും എത്തുകയെന്നും അറിയുന്നു.

കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണു സൂചന. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മണിക്കെതിരായ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടാല്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാവും. മറിച്ചാണ് ഉത്തരവെങ്കില്‍ മണി ചോദ്യംചെയ്യലിനെത്തുമെന്നുതന്നെയാണ് പോലീസിന്റെ പ്രതീക്ഷ.

കഴിഞ്ഞ 25 നായിരുന്നു വിവാദ പ്രസംഗം. ഇതു വിവാദമായതോടെ മണി പരാമര്‍ശിച്ച കൊലപാതകങ്ങള്‍ പുനരന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ മണിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 109, 118 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു.കേസിലെ പഴയ സാക്ഷികളെയും പ്രതികളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മണിയെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്.

നിയമോപദേശം തേടിയശേഷം മാത്രം മണി ഹാജരായാല്‍ മതിയെന്നു കഴിഞ്ഞ ദിവസം സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. നിയമോപദേശം തേടുന്നതിനായി രണ്ടു ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവര്‍ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയശേഷമാണ് മണി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടെന്നു തീരുമാനിച്ചത്.

English summary
The Kerala Police have summoned CPM's Idukki District Secretary MM Mani over the controversial statements that he made about CPM rivals being killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X