ടിപിയുമായി ചര്‍ച്ച നടത്തിയിരുന്നു: പിണറായി

കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനീഷിന്റെ കുടുംബത്തിന് സഹായനിധി കൈമാറാന്‍ പൂക്കോട്ടുകാവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പിണറായി ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയുമായിരുന്നു ഇത്.
തെറ്റായ നിലപാടില്‍ നിന്നു മാറിയും പറ്റിയ വീഴ്ച മനസിലാക്കിയും പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഒഞ്ചിയത്തുള്ളവര്‍ തയാറായിരുന്നു. പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുളളവരുമായി ചര്‍ച്ച നടത്തി. ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കാവുന്ന അവസ്ഥയിലായി.
പക്ഷേ, ഏതോ കേന്ദ്രവുമായി ആലോചിച്ചിട്ട് സംസാരിക്കാമെന്നു പറഞ്ഞു. പിന്നീട് പറഞ്ഞ മറുപടി നിഷേധരൂപത്തിലായിരുന്നു. ഇത്തരം ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന പാര്‍ട്ടിക്ക് യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും ആരോപിക്കുന്നതു പോലെ ചന്ദ്രശേഖരനെ കൊലപ്പെടുത്തേണ്ട കാര്യമുണ്ടോയെന്നും പിണറായി ചോദിച്ചു.












Click it and Unblock the Notifications