ഒഞ്ചിയംകാരെ തടഞ്ഞ ആ അജ്ഞാത ശക്തി(ജീവി) ആര്?

പി ജയരാജന് തെളിവായി പറഞ്ഞത് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തിക മുഖമായ കെ എസ് ഹരിഹരനുമായും റവല്യൂഷണറിക്കാരൊടൊപ്പം നില്ക്കുന്ന ഐ വി ബാബു എന്ന മാധ്യമപ്രവര്‍ത്തകനുമായും ലയന ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ്. കെ എസ് ഹരിഹരനും ഐ വി ബാബുവും ഇക്കാര്യം മൂന്നല്ല മുന്നൂറുവട്ടം തള്ളിക്കളഞ്ഞിട്ടും പി ജയരാജന് തന്റെ വാദമുഖത്തില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഹരിഹരനും ബാബുവുമായി നടത്തിയ സംസാരങ്ങള്‍ ഒഞ്ചിയംകാര്‍ക്ക് തിരിച്ച് പാര്‍ട്ടിയില്‍ വരാനുള്ള ചര്‍ച്ചകളായിരുന്നു എന്ന്.
ഹരിഹരന്റെ വെളിപ്പെടുത്തലനുസരിച്ച് വടകരയിലെ ഏതോ വിവാഹസല്‍ക്കാരത്തിനിടെ പി ജയരാജന്''എന്താ ഹരിഹരാ സുഖമാണോ'' എന്ന് ഒന്നാക്കി ചോദിച്ചിരുന്നുവത്രേ! അതെങ്ങനെ സുഖമാണോ എന്ന ചോദിച്ചത് എങ്ങനെ ലയന ചര്‍ച്ചയാകുമെന്ന് തിരിച്ചുചോദിച്ച് അമ്പരന്ന് നില്‍ക്കുകയാണ് ഹരിഹരനിപ്പോള്‍. മാത്രമല്ല റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ടായ അന്നുമുതല്‍ റവല്യൂഷണറിക്കാരെ എവിടെക്കണ്ടാലും തല്ലുകയും വെട്ടുകയും പരസ്യമായി കുലംകുത്തികളെന്ന് അധിക്ഷേപിക്കുകയും പുറത്തായവര്‍ പുറത്തുതന്നെ എന്ന കടുത്ത നിലപാട് എടുക്കുകയും ചെയ്തവര്‍ ചന്ദ്രശേഖരന്റെ വധത്തിന് ശേഷം പുലിവാല് പിടിച്ചപ്പോള്‍ തങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യത്തക്കവിധം നല്ല ബന്ധത്തിലായിരുന്നു എന്നുപറയുന്നത് ശുദ്ധതട്ടിപ്പാണെന്നാണ് ഹരിഹരന്റെ വാദം. കഴുത്തില്‍ കയര്‍ കുരുങ്ങുമ്പോള്‍ ജയരാജനല്ല ഏത് പിണറായിയും ഇതൊക്കെ പറയുമെന്നും ഹരിഹരന് പറയുന്നു.
കെ എസ് ഹരിഹരന്റെ നിഷേധം ശക്തിപ്രാപിച്ചപ്പോള്‍ ഐ വി ബാബുവുമായാണ് ചര്‍ച്ച നടത്തിയതെന്നായി പി ജയരാജന്. എന്നാല്‍ ദേശാഭിമാനി വാരികയുടെ പത്രാധിപരും ഐ വി ബാബുവിന്റെ അച്ഛനുമായ ഐ വി ദാസന് മാഷുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കാനാണ് ജയരാജന് തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും ഇക്കാര്യം സംസാരിച്ച് കഴിഞ്ഞ് തിരിച്ചുപോരാന്‍ മുറ്റത്തിറങ്ങിയപ്പോള്‍ 'എവിടെവരെയായി ബാബൂ, ഒഞ്ചിയം വിപ്ലവം' എന്നൊരുചോദ്യം ജയരാജന്റെ വായില്‍ നിന്നും വന്നുവെന്നും ഐ വി ബാബു വിശദീകരിക്കുന്നു. ജയരാജന്റെ ഈ ചോദ്യത്തിന് താന്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നും ബാബു വിവിധ ചാനലുകളോടും പത്രപ്രതിനിധികളോടും വ്യക്താക്കിയിട്ടുണ്ട്.
ഇതാണ് ഒഞ്ചിയംകാരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പി ജയരാജന് നടത്തിയ ചര്‍ച്ചകളെന്നാണ് ജയരാജന്റെ ചര്‍ച്ചകള്‍ക്കിരയായ ഹരിഹരനും ബാബുവും ആണയിട്ട് പറയുന്നത്. ടി പി ചന്ദ്രശേഖരന്റെ സഹധര്‍മ്മിണി കെ കെ രമയും ഇത് ശരിവയ്ക്കുന്നുണ്ട്. അപ്പോള്‍ രമ പറയുന്നത് ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ജല്പ്പനങ്ങള് മാത്രമാണെന്നാണ് മഹാനായ ജയരാജന്റെ വാദം.
ഇതിനിടെയാണ് ഒഞ്ചിയംകാരുമായുള്ള ചര്‍ച്ചകളെ ഒരജ്ഞാത ശക്തി ഇടപെട്ട് പരാജയപ്പെടുത്തിയതായുള്ള സ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍ പിന്നെയും പി ജയരാജന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും തലയാട്ടി സമ്മതിച്ചു.
അജ്ഞാത ജീവിയെ കണ്ടെത്താന്‍ പക്ഷേ തങ്ങള്‍ മെനക്കെടുന്നില്ലെന്നും ജയരാജന് പല മാധ്യമപ്രവര്‍ത്തകരുടെയും കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ കനത്തപ്പോള്‍ തങ്ങള്‍ക്കറിയാത്ത അജ്ഞാതജീവിയെക്കുറിച്ച് എന്ത് വിവരങ്ങള്‍ തരാനാണെന്നാണ് ജയരാജന് നിസ്സഹായതയോടെ ചോദിക്കുന്നത്. ജയരാജന്റെ വാക്കുകള്‍ക്കിടയിലൂടെ ചികഞ്ഞുനോക്കിയാല്‍ ആ അജ്ഞാത ശക്തിയുടെ അല്ലെങ്കില്‍ ജീവിയുടെ ചില രൂപഭാവങ്ങള്‍ ബുദ്ധിയുള്ളവര്‍ക്ക് കണ്ടെത്താനാകും. പക്ഷേ സി പി എമ്മുകാര്‍ക്ക് ഇതുവരെ ഈ അജ്ഞാത ശക്തിയെ കണ്ടെത്താനായിട്ടില്ലെന്ന് മാത്രം.
ഒഞ്ചിയംകാരെ സി പി എമ്മിലേക്ക് തിരിച്ചുവരുന്നതില്‍ നിന്ന് വിലക്കിയ അജ്ഞാത ജീവിയെക്കുറിച്ച് ചില ക്ലൂകള്‍ തരാം. ആരെന്ന് കണ്ടെത്തേണ്ടത് സി പി എമ്മുകാരുടെ പണിയല്ല, അത് വായനക്കാരുടെ ഉത്തരവാദിത്വമാണ്. ''നിയമസഭയിലുണ്ട്, പൊളിറ്റ് ബ്യൂറോയിലില്ല. ഇത്തിരി മൂത്ത ജീവിയാണ്, അതിനാല്‍ വളയാന്‍ മടിക്കും. തെക്കുനിന്നെത്തുന്ന കൊടുങ്കാറ്റാണ്, ഇടയ്ക്ക് നീട്ടിനീട്ടി ഉറഞ്ഞുതുള്ളും'' ഇതാരാണെന്ന് കണ്ടെത്തിയാല്‍ ഫോട്ടോസഹിതം പൊളിറ്റ് ബ്യൂറോയെ അറിയിക്കുക. ഉചിതമായ സമ്മാനം ടി കെ രജീഷിന്റെ കൈവശം കൊടുത്തുവിടും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications