കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്സിന്റെ സ്റ്റാഫിന് നോട്ടീസ്

  • By Nisha Bose
Google Oneindia Malayalam News

VS Achuthanathan
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന്റെ പേരിലാണ് വി.എസ്സിന്റെ പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ് എന്നിവരോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരിക്കുന്നത്.

ഇവര്‍ക്കൊപ്പം ഒളിക്യാമറ വിവാദത്തിലെ പരാതിക്കാരന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കും പാര്‍ട്ടിനേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഗോപി കോട്ടമുറിക്കലിനെതിരായ പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തിരുത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം വിഭാഗീയ ലക്ഷ്യങ്ങളോടെ നീങ്ങിയതിനാണ് പരാതിക്കാരനായ കെഎ ചാക്കോച്ചന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയില്‍നിന്നും സംഘടനാ നടപടി സ്വീകരിക്കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് വിഎസിന്റെ സ്റ്റാഫ് അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിഎസ് മുഖ്യമന്ത്രിയായിരിക്കവേ നടന്ന കോട്ടയം സമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ ഇടക്കാല റിവ്യൂ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരെ ഉള്‍പ്പെടുത്തി സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. വാര്‍ത്ത ചോര്‍ച്ച അന്വേഷിച്ച കമ്മീഷന്‍ ഇവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് അംഗങ്ങള്‍ക്കെതിരേയും അച്ചടക്ക നടപടിയെടുക്കാനും കമ്മീഷണ്‍ ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂവര്‍ക്കും പാര്‍ട്ടി നേതൃത്വം നോട്ടീസ് അയച്ചിരിക്കുന്നത്.

English summary
The coming days are going to be crucial for Opposition leader V.S. Achuthanandan.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X