Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിവധം: കേസ് അട്ടിമറിക്കാന്‍ ഒത്തുകളി-ബിജെപി

കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മറവില്‍ ചന്ദ്രശേഖരന്‍ കൊലക്കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ദേശീയ ഘടകങ്ങള്‍ അണിയറ നീക്കങ്ങള്‍ നടത്തുകയാണ്. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ ലഭിക്കുന്നതിനുവേണ്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിന്റെ സമ്മര്‍ദ്ദനിലപാടുകള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നത്.

K Surendran

ഉന്നത സിപിഎം നേതാക്കളെ രക്ഷിച്ച് വധക്കേസ് അന്വേഷണം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളെ മാത്രം കേന്ദ്രീകരിച്ച് നടത്താനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. പൊതുസമൂഹത്തോടുള്ള നഗ്നമായ വെല്ലുവിളിയാണിത്-'വണ്‍ ഇന്ത്യ'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറമെ സിപിഎം നേതൃത്വത്തിനെതിരേ ശക്തമായി പ്രതികരിക്കുമ്പോഴും പരോക്ഷമായി അയവുള്ള സമീപനം തന്നെയാണ് സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നത്. ഇത്രയും ക്രൂരമായി കൊലനടത്തിയവരുടെ പിന്തുണ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കു വേണ്ടെന്നു പറയാനുള്ള ആര്‍ജ്ജവം ഏതെങ്കിലും ഒരു കോണ്‍ഗ്രസ് നേതാവ് കാണിക്കുന്നുണ്ടോ?

നേരിയ ഭൂരിപക്ഷത്തിനാണ് ഭരണം നിലനില്‍ക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ക്ക് അറിയാം. കുതിരകച്ചവടങ്ങള്‍ വഴി ഈ ബലാബലങ്ങള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യാം. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് സിപിഎം നേതാക്കള്‍ക്ക് അനുകൂലമായ രഹസ്യനീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഐസ്‌ക്രീം, മാറാട് കേസുകള്‍ നിര്‍ണായക ഘട്ടത്തില്‍ വഴിതിരിച്ചുവിട്ടതുപോലെ പാലക്കാട്ടെ ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതകവും മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണിത്താന്റെ വധശ്രമവും ബോധപൂര്‍വം അട്ടിമറിക്കാന്‍ ശ്രമിച്ചത് പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്യ അതുപോലെ ചന്ദ്രശേഖരന്‍ വധത്തിലെ യഥാര്‍ത്ഥ പ്രതികളെയും രക്ഷിക്കാനുള്ള ഈ നീക്കത്തിനെതിരേ പ്രതിഷേധമുയരേണ്ടതുണ്ട്.

ജയകൃഷ്ണന്‍ മാസ്റ്റര്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതില്‍ സിപിഎമ്മിന്റെ ക്രിമിനല്‍ ഗുണ്ടാസംഘങ്ങള്‍ വഹിച്ച പങ്ക് ഇപ്പോള്‍ പുറത്തുവന്നുകഴിഞ്ഞു. സത്യം മൂടിവെയ്ക്കാനും അന്വേഷണം നിഷേധിക്കാനുമാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ അതിനെതിരേയുള്ള ജനകീയ സമരത്തിന് ബിജെപി നേതൃത്വം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+