രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരാതിയും തര്‍ക്കവും

രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയാണ് രാജ്യസഭ തിരഞ്ഞെടുപ്പ്. അഞ്ചരയോടെ ഫലം അറിയാം. കേരളത്തില്‍ നിന്നും ഒഴിവു വരാന്‍ പോകുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്.
നിയമസഭാ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ സ്‌പെഷ്യന്‍ സെക്രട്ടറി പികെ മുരളീധരനാണ് റിട്ടേണിങ് ഓഫീസര്‍.
കോണ്‍ഗ്രസിലെ പിജെ കുര്യന്‍, സിപിഎമ്മിലെ പിആര്‍ രാജന്‍, സിപിഐയിലെ കെഇ ഇസ്‌മയില്‍ എന്നിവര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലു പേരുണ്ട് മത്സര രംഗത്ത്. ഇതില്‍ 36 ഒന്നാം വോട്ടുകള്‍ കിട്ടുന്നവരാണ് വിജയിക്കുക.
സിപിഎമ്മിന്റെ സിപി നാരായണന്‍, സിപിഐയിലെ സിഎന്‍ ചന്ദ്രന്‍, കോണ്‍ഗ്രസിലെ ഫ്രൊഫ. കുര്യന്‍, കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോയി എബ്രഹാം എന്നിവരാണ് മത്സരിക്കുന്നത്.
നിയമസഭയിലെ നോമിനേറ്റഡ് അംഗമായ ലൂഡി ലൂയിസിന് വോട്ടില്ല. ബാക്കി 140 എംഎല്‍എമാര്‍ക്കാണ് ഈ രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്. പാകപ്പിഴവുകളില്ലാതെ എല്ലാ എംഎല്‍എമാരും വോട്ട് ചെയ്‌താല്‍ 36 ഒന്നാം വോട്ടുകളിലൂടെ 3501 പോയിന്റ് വേണം ഒരാള്‍ക്ക് വിജയിക്കാന്‍.
ഇതില്‍ എന്തെങ്കിലും വ്യത്യാസം വന്നാല്‍ മാത്രം രണ്ടാമത്തെ മുന്‍ഗണനാ വോട്ടുകള്‍ എണ്ണും. 2003നു ശേഷം ഇതാദ്യമായാണ് രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നത്. 140 പേരില്‍ യുഡിഎഫിന് 73ഉം എല്‍ഡിഎഫിന് 67ഉം അംഗങ്ങളാണ് വോട്ടു ചെയ്യാനുള്ളത്. ഇടതു മുന്നണിയിലെ ഒരാള്‍ക്ക് 31 വോട്ടാണ് ഉള്ളത്.
തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറികള്‍ നടക്കാതെ, പ്രതീക്ഷിക്കപ്പെടും പോലെ എല്ലാം നടന്നാല്‍ പിജെ കുര്യനും ജോയി എബ്രഹാമിനും സിപി നാരായണനുമാണ് വിജയ സാധ്യത.












Click it and Unblock the Notifications