പൊലീസുകാരന്റെ കൊല: പ്രതി ആട് ആന്റണി
കൊല്ലം: പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. വാനില്‍ നിന്ന് കിട്ടിയ വിരലടയാളം ഒത്തുനോക്കിയതില്‍ നിന്നാണ് പ്രതി ആട് ആന്റണിയാണെന്ന് തെളിഞ്ഞത്. മുന്‍പ് ഒട്ടേറെ കേസുകളില്‍ പ്രതിയായ ആട് ആന്റണി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അതേസമയം അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയെ കണെ്ടത്താന്‍ തമിഴ്‌നാട്ടിലെ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വാഹനങ്ങള്‍ കൂടുതല്‍ പേര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ് അന്വേഷണ സംഘത്തെ കുഴക്കിയത്.
പാരിപ്പള്ളിമടത്തറ റോഡില്‍ കുളമടയ്ക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു പൊലീസുകാരനെ കുത്തിക്കൊന്നത്. വേളമാനൂരില്‍ വാഹന പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് കുളമട ജങ്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇവരുടെ കൈവശം രേഖകള്‍ ഇല്ലാതിരുന്നു. വാനിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എഎസ്‌ഐ ജോയി ഇവരെ കസ്റ്റഡിയിലെടുത്തു. വാനില്‍ നിന്നിറക്കി ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സംഘം എഎസ്‌ഐയെ കുത്തുകയായിരുന്നു. ഇതു കണ്ട് ഓടിയെത്തിയെത്തിയ ്രൈഡവര്‍ മണിയന്‍പിള്ളയെയും കുത്തിയ ശേഷം അക്രമികള്‍ വാനില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പരവൂര്‍ പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മണിയന്‍പിള്ള (49) മരിച്ചു.












Click it and Unblock the Notifications