Get Updates
Get notified of breaking news, exclusive insights, and must-see stories!

തനത് നെല്ലിനങ്ങളെ സംരക്ഷിക്കാന്‍ പദ്ധതി

Paddy
കേരളത്തിന്റെ തനത് നെല്‍വിത്തിനങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു. പൊക്കാളി, ബസുമതി, ഞവര എന്നീ വിശേഷഗുണങ്ങളുള്ള നെല്ലിനങ്ങളുടെ ജൈവരീതിയിലുള്ള ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിന് കൃഷിവകുപ്പ് ഒരു കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. 2012-13 സാമ്പത്തിക വര്‍ഷം ഈയിനം നെല്ല് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് പദ്ധതിയനുസരിച്ച് ഹെക്ടറിന് 10,000 രൂപ വീതം ഇന്‍സെന്റീവായി ലഭിക്കും. പൊക്കാളി, ബസുമതി, ഞവര നെല്‍കൃഷിക്ക് ഹെക്ടറിന് ഏകദേശം 30,000 രൂപയാണ് കൃഷിച്ചെലവ്. പദ്ധതി അനുസരിച്ച് സംസ്ഥാന വ്യാപകമായി നൂറു ഹെക്ടറിലുള്ള ഉദ്പാദനത്തിന് കൃഷിക്കാര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും.

കേരളത്തില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഔഷധഗുണമുള്ള നെല്ലിനമാണ് ഞവര. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിനും ഔഷധമെന്ന നിലയില്‍ ഞവര ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ ഭൂപ്രദേശ സൂചിക പദവി ലഭിച്ച കാര്‍ഷികോല്‍പന്നവുമാണ് ഞവര. ജീവനക്ഷമത കുറഞ്ഞതാണ് ഇതിന്റെ വിത്ത്. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിചെയ്താണ് ഈയിനം നിലനിര്‍ത്തുന്നത്. 60 ദിവസത്തെ മൂപ്പെത്തിയ ഞവരയ്ക്കാണ് ഔഷധഗുണമെന്ന് വൈദ്യന്മാര്‍ പറയുന്നു.

ലോകപ്രശസ്തമായ സുഗന്ധനെല്ലിനമാണ് ബസുമതി. അരിയുടെ നീളവും സുഗന്ധവും ഇതിന്റെ പ്രത്യേകതയാണ്. ബസുമതി അരിയുടെ ഉല്‍പാദനവും ഉപഭോഗവും ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെങ്കിലും വിദേശ വിപണിയില്‍ ബസുമതി അരിക്ക് വന്‍ ഡിമാന്റാണ്. നേരത്തേ ചില വിദേശ കമ്പനികള്‍ ബസുമതി അരിയുടെ പേറ്റന്റിന് ശ്രമിച്ചിരുന്നു.

ആറടിയോളം ഉയരത്തില്‍ വളരുന്ന ലവണ പ്രതിരോധശേഷിയുള്ള നെല്ലിനമാണ് പൊക്കാളി. നെല്ലിന്റെ പൊക്കം തന്നെയാണ് പേരിന് പിന്നിലും. ലവണാംശമുള്ള മണ്ണില്‍ വളരാനും വെള്ളപ്പൊക്കത്തെ അതിജീവിക്കാനും പൊക്കാളി നെല്ലിന് കഴിവുണ്ട്. തൃശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍പ്പാടങ്ങള്‍ പൊക്കാളി കൃഷിക്ക് പ്രസിദ്ധമാണ്. കണ്ണൂരിനടുത്ത് വളപട്ടണം പുഴയുടെ തീരം, പഴയങ്ങാടി, തുരുത്തി എന്നിവിടങ്ങളിലും പൊക്കാളി നെല്‍കൃഷി ഇപ്പോള്‍ വ്യാപകമായുണ്ട്. ഉയര്‍ന്ന ഉല്‍പാദന ചെലവ് മൂലം കര്‍ഷകകര്‍ ഈയിനം നെല്ലിനങ്ങളുടെ കൃഷിയില്‍നിന്ന് പിന്‍വാങ്ങുന്ന ഘട്ടത്തിലാണ് ഹെക്ടറിന് 10,000 രൂപ വീതം ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി കൃഷിവകുപ്പ് ആസൂത്രണം ചെയ്തത്. കൃഷിഭവനുകള്‍ മുഖേനയാണ് പദ്ധതി നിര്‍വഹണം.

ആയിരത്തിലേറെ ഇനം നെല്‍വിത്തുകള്‍ കേരളത്തിന് സ്വന്തമായുണ്ടായിരുന്നെങ്കിലും കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഹരിതവിപ്ലവം പ്രാദേശികമായ നെല്ലിനങ്ങളെ ഒന്നടങ്കം ഇല്ലാതാക്കുകയായിരുന്നു. വിളവ് അധികം ലഭിക്കുന്ന സങ്കരയിനം നെല്‍വിത്തുകള്‍ കേരളത്തിലെ നെല്‍പ്പാടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്രാദേശികമായ നെല്‍വിത്തിനങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങിയത്. അതാത് പ്രദേശത്തിന്റെ കാലാവസ്ഥയും പ്രതിരോധശേഷിയും ഔഷധഗുണവുമുള്ള വിത്തിനങ്ങളായിരുന്നു കേരളത്തിന് സ്വന്തമായുണ്ടായിരുന്നതെങ്കില്‍ നിലവില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തിന് അനുയോജിച്ച പത്തില്‍ താഴെ വിത്തിനങ്ങള്‍ മാത്രമാണ് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും പ്രതിരോധശേഷിയും അത്യുല്‍പ്പാദനം നഷ്ടപ്പെട്ടവയുമായി മാറിക്കഴിഞ്ഞു.

രാസവളത്തിലും കീടനാശിനിയിലും അധിഷ്ഠിതമായ കൃഷി രീതികളെ ലോകമെമ്പാടും തള്ളിക്കളഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രാദേശികമായ വിത്തിനങ്ങളുടെ സംരക്ഷണവും ലോകമെമ്പാടും ശക്തമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ തനത് നെല്‍വിത്തിനങ്ങളുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തുന്നത്. ഗന്ധകശാല, ജിരകശാല തുടങ്ങിയ നെല്‍വിത്തിനങ്ങളും കേരളത്തിന്റെ സ്വന്തം സുഗന്ധനെല്ലുകളാണ്. ഇവയുടെ സംരക്ഷണത്തിനും വ്യാപനത്തിനും സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും അടിയന്തിര ശ്രദ്ധ ഉണ്ടാകേണ്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+