രാഹുലിന് 15 കോടി രൂപ സ്ത്രീധനം നല്‍കാമെന്ന്
ദില്ലി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മൂക്കുംകുത്തി വീണെങ്കിലും ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായാണ് കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയെ വാഴ്ത്തുന്നത്. ഈ ഗ്ലാമര്‍ നേതാവിനെ മരുമകനായി ലഭിയ്ക്കാന്‍ ജന്തര്‍മന്ദറില്‍ സത്യഗ്രഹം നടത്തി വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുകയാണ് ഓം ശാന്തി ശര്‍മയെന്ന സ്ത്രീ.
തന്റെ മകളെ വിവാഹം ചെയ്യുകയാണെങ്കില്‍ 15 കോടി രൂപ സ്ത്രീധനം നല്‍കാമെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയ്ക്ക് ഓം ശാന്തി ശര്‍മ വാഗ്ദാനം നല്‍കിയിരിക്കുന്നത്. പ്രശസ്ത ടാബ്ലോയിഡായ മിഡ് ഡേയാണ് ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
മകള്‍ക്കു നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ പ്രാര്‍ഥനയുമായി ജൂലൈ 9 മുതല്‍ ജന്ദര്‍ മന്തറില്‍ അനിശ്ചിതകാല മൗന നിരാഹാര സത്യഗ്രഹം നടത്തുകയാണ് ഇവര്‍. എന്നാല്‍ മകളുടെ ഭര്‍ത്താവായി രാഹുല്‍ തന്നെ മതി എന്നാണ് ഇവരുടെ തീരുമാനം. സമീപത്തു വച്ചിരിക്കുന്ന പ്ലക്കാര്‍ഡുകളിലാണ് ഇവര്‍ ആവശ്യങ്ങള്‍ എഴുതിവച്ചിരിയ്ക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നാണ് താന്‍ വരുന്നതെന്നും പ്ലക്കാര്‍ഡിലുണ്ട്.
ഇതൊക്കെ കേട്ടാല്‍ ആ സ്ത്രീയുടെ ബുദ്ധിയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നാവും ആരും കരുതുക. അതു തന്നെയാണ് പൊലീസും പറയുന്നത്. രാഹുല്‍ ഗാന്ധിയെ മരുമനായി ലഭിക്കാന്‍ ജന്തര്‍ മന്ദിറില്‍ സമരം നടത്തുന്നതിന് ഇവര്‍ അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിയിട്ടില്ല.
മാധ്യമപ്രവര്‍ത്തകരോട് പോലും മിണ്ടാതെ മൗനത്തിലാണ്ടിരിയ്ക്കുന്ന ഓം ശാന്തി ശര്‍മയുടെ സത്യഗ്രഹം കൗതുകത്തോടെയാണ് ആളുകള്‍ കാണുന്നതെന്ന് ജന്തര്‍മന്ദറില്‍ തന്നെ സമരത്തിലേര്‍പ്പെട്ടിരിയ്ക്കുന്ന സന്തോഷ് മുരത് സിംഗ് പറയുന്നു. താന്‍ ജീവിച്ചിരിയ്ക്കുന്നുണ്ടെന്ന് തെളിയിക്കാനാണ് മുരത് സിംഗ് സത്യാഗ്രഹത്തിലേര്‍പ്പെട്ടിരിയ്ക്കുന്നത്. ഇയാള്‍ മരിച്ചുപോയെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗ്ലാമര്‍ താരത്തെ മരുമകനായി ലഭിക്കാന്‍ കനത്തെ മഴയെ അവഗണിച്ച് ഓം ശാന്തി ശര്‍മ നടത്തുന്ന സത്യാഗ്രഹത്തെ ദില്ലി നഗരവാസികള്‍ കൗതുകത്തോടെയാണു വീക്ഷിക്കുന്നത്.












Click it and Unblock the Notifications