ആറന്മുള എയര്‍പോര്‍ട്ട് പ്രമാണിമാര്‍ക്ക്: വിഎസ്

2005 നു മുമ്പു നികത്തിയ തണ്ണീര്‍ തടങ്ങള്‍ കരഭൂമിയായി പരിഗണിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെമെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിന് മറുപടി പറയുന്നതിനെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2000 ഏക്കര്‍ ഭൂമി വ്യവസായ മേഖലയില്‍ പെടുത്തി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുമുന്നണി ഇത്തരമൊരു തെറ്റായ തീരുമാനമെടുത്താന്‍ അത് ഈ സര്‍ക്കാര്‍ തിരുത്തണമെന്ന് മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ ആവശ്യപ്പെട്ടു. ഈ അവസരത്തിലാണ് 2000 ഏക്കര്‍ ഡീനോട്ടിഫൈ ചെയ്തത് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചത്.
അതിനിടെ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, ആറന്മുളയില്‍ വിമാനത്താവളത്തിന്റെ ആവശ്യമില്ലെന്നും പദ്ധതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. പ്രമാണിമാരായ ചിലര്‍ക്കു വേണ്ടി മാത്രമാണ് ഈ പദ്ധതിയെന്നും അവശേഷിക്കുന്ന 500 ഏക്കര്‍ കൂടി ഡീനോട്ടിഫൈ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിജ്ഞാപനം റദ്ദാക്കുകയും പ്രതിപക്ഷം വിമാനത്താവളത്തിനെതിരെ
ശക്തമായി രംഗത്തുവരികയും ചെയ്തതോടെ ആറന്മുള വി്മാനത്താവള പദ്ധതി അടുത്തൊന്നും നടപ്പാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.












Click it and Unblock the Notifications