ശബരിമല ദേവപ്രശ്‌നക്കേസ് റദ്ദാക്കി

2006 ജൂണ്‍ 16 മുതല്‍ 19 വരെ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നമായിരുന്നു കേസിനാധാരമായത്. സന്നിധാനത്തില്‍ സ്ത്രീസാന്നിധ്യമുണ്ടായിട്ടുണ്‌ടെന്ന ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ പരാമര്‍ശവും ഇതിനെ അനുകൂലിച്ചുകൊണ്ട്് നടി ജയമാല നടത്തിയ വെളിപ്പെടുത്തലുകളുമാണ് വിവാദമായത്. പരാമര്‍ശം സാധൂകരിക്കാനായി പണിക്കരും ജയമാലയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.
ശബരിമലയില്‍ ദര്‍ശനം നടത്തിയപ്പോള്‍ താന്‍ ശ്രീകോവിലിനുള്ളില്‍ കയറി അയ്യപ്പവിഗ്രഹത്തെ തൊട്ടെന്ന് അവകാശപ്പെട്ട് ജയമാല ഫാക്‌സ് സന്ദേശം അയച്ചിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ കണ്‌ടെത്തി. ജ്യോത്സ്യന്റെ വെളിപ്പെടുത്തലിന് വിശ്വാസ്യത നല്‍കാനാണ് ഇത്തരത്തില്‍ ഗൂഢാലോചന നടത്തിയതെന്നും വ്യക്തമായിരുന്നു.
ഉണ്ണികൃഷ്ണപ്പണിക്കര്‍ കേസില്‍ ഒന്നാം പ്രതിയും സഹായിയായ രഘുപതി രണ്ടാം പ്രതിയും ജയമാല മൂന്നാം പ്രതിയുമായിരുന്നു. ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.












Click it and Unblock the Notifications