കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദീസംയോജനം പരിസ്ഥിതിയെ ബാധിക്കും

  • By Shabnam Aarif
Google Oneindia Malayalam News

River Pamba
ദില്ലി: നദീ സംയോജനം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും എന്ന്‌ റിപ്പോര്‍ട്ട്‌. ദില്ലി ഐഐടിയുടെ പഠന റിപ്പോര്‍ട്ട്‌. പമ്പ, അച്ചന്‍കോവിലാര്‍, വൈപ്പാര്‍ നദീ സംയോജനം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും എന്നാണ്‌ റിപ്പോര്‍ട്ട്‌.

പദ്ധതി വേമ്പനാട്‌ കായലിലെ നീരൊഴുക്കിനെ തടസ്സപ്പെടുത്തും. അതുപോലെ നദീ സംയോജനം പരിസ്ഥിതി സംതുലനത്തെയും ദോഷകരമായി ബാധിക്കും എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ ദില്ലി ഐഐടി നദീ സംയോജന പദ്ധതിയെ കുറിച്ച്‌ പഠനം നടത്തിയത്‌. പമ്പ, അച്ചന്‍കോവിലാര്‍, വൈപ്പാര്‍ നദികള്‍ സംയോജിപ്പിക്കണമെന്ന്‌ സുപ്രീം കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ്‌ ഇത്‌.

നദീ സംയോജനത്തിനായി സമിതി രൂപീകരിക്കാനിരിക്കെ ആണ്‌ കേരളം ഐഐടിയെ പഠനത്തിനായി ചുമതലപ്പെടുത്തിയത്‌.

English summary
The Project of Interlinking of Rivers will negatively affect the environment and the rivers' stream of flow, says a study report by IIT, Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X