കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് എംഎല്‍എമാര്‍ ജനങ്ങളോട് മാപ്പ് പറയണം: സിപിഎം

Google Oneindia Malayalam News

Kunjambu
ഓരോ വര്‍ഷത്തെയും മണ്ഡലവികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഫണ്ട് അനുവദിക്കുന്നത്. തുക അതാത് വര്‍ഷം ചെലവഴിച്ചാലേ അടുത്ത വര്‍ഷവും മുഴുവന്‍ തുക ലഭിക്കുകയുള്ളൂ. കാസര്‍ക്കോട്ടാകട്ടെ, രണ്ട് ലീഗ് എംഎല്‍എമാരുടെ അനുവദിച്ച മുഴുവന്‍ തുകയും ഉപയോഗിക്കാതെ കിടക്കുകയാണ്. ഫണ്ട് വീതിച്ചുനല്‍കുക മാത്രമല്ല, അത് ചെലവഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും എംഎല്‍എമാര്‍ക്ക് ബാധ്യതയുണ്ട്. അതിനു ശ്രമിക്കാതെ ഫണ്ട് വകയിരുത്തിയിട്ടുണ്ട്, എന്നു പറഞ്ഞ് കൈകഴുകുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. സിപിഎം കാസര്‍ക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ അഡ്വ.സിഎച്ച് കുഞ്ഞമ്പു വണ്‍ ഇന്ത്യയോട് പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാരും പദ്ധതി വിഹിതം ഉപയോഗിക്കുമ്പോള്‍ രണ്ടു പേര്‍ മാത്രം മാറി നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. സാധാരണ ജനതയ്ക്കുവേണ്ടി അടിത്തട്ടിലെത്തേണ്ട തുകയാണ് ഈ വിധത്തില്‍ ഉപയോഗിക്കാതെ കിടക്കുന്നത്. ജനപ്രതിനിധി എന്നത് കേവലമൊരു അലങ്കാര സ്ഥാനമല്ല. അതിനുള്ള ഗൗരവത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ എംഎല്‍എമാര്‍ക്ക് കഴിയണം. നിര്‍ഭാഗ്യവശാല്‍ ഇവിടെ അതുണ്ടാവുന്നില്ല. ഈ നാടിനെ വീണ്ടും പിന്നോട്ടടിപ്പിക്കാനേ ഇതുകൊണ്ട് കഴിയുകയുള്ളൂ.

പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ വിദഗ്ധ സമിതി രൂപീകരിക്കുകയും ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുകയും വേണം. എല്ലാകാര്യങ്ങളും സുതാര്യമായിരിക്കണം. എന്നാല്‍ ഇതൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഇത് ദുരൂഹതയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ആരോപണമല്ല. രാഷ്ട്രീയ മത്സരവുമല്ല. ഒരു പ്രദേശത്തിന്റെ വികസനത്തെ തകര്‍ക്കുന്ന വിഷയമാണിത്. ജനങ്ങളോടുള്ള ഈ ദ്രോഹം തുറന്നു പറഞ്ഞ് തെറ്റുതിരുത്താന്‍ തയ്യാറാകണം. ജനപ്രതിനിധികള്‍ ജനങ്ങളോട് മാപ്പുപറയണം.

English summary
IUML Kasaragod MLA's PB Abdurrazaq and NA Nellikkunnu not used a single penny from their local area development fund. CPM reaction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X