എന്‍ഡി തിവാരിയെ ഡിഎന്‍എ ടെസ്‌റ്റ് ചതിച്ചു

കേസിന്റെ വിചാരണ കഴിയുന്നത് വരെ ഡിഎന്‍എ പരിശോധനാഫലം പുറത്തു വിടരുത് എന്ന തിവാരിയുടെ ആവശ്യം ദില്ലി ഹൈക്കോടതി തള്ളുകയായിരുന്നു. 2008ലാണ് രോഹിത് ശേഖര്‍ എന്‍ഡി തിവാരിക്കെതിരെ കോടതിയെ സമീപിക്കുന്നത്.
എന്നാല്‍ രോഹിതിനെ മകനായി അംഗീകരിക്കാന്‍ തിവാരി തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ദില്ലി ഹൈക്കോടതി ഡിഎന്‍എ ടെസ്‌റ്റ് നടത്താന്‍ നിര്‍ദ്ദേശം നല്‍കുന്നത്.
ഡിഎന്‍എ ടെസ്‌റ്റിലൂടെ രോഹിതും തിവാരിയും തമ്മിലുള്ള ബന്ധത്തിന് തെളിവായെങ്കിലും തിവാരി മകനെ അംഗീകരിക്കുന്നത് സംബന്ധിച്ച് സൂചനയൊന്നും നല്‍കിയിട്ടില്ല.
ഈ കേസില്‍ തിവാരി ഏഴു തവണ അപ്പീല്‍ നല്‍കിയിരുന്നു. കോടതിയുമായി സഹകരിക്കാത്തതിന് 25,000 രൂപ പിഴയടക്കേണ്ടിയും വന്നിട്ടുണ്ട് തിവാരിക്ക്. കോടതിയുടെ ഭാഗത്തു നിന്നും കടുത്ത സമ്മര്‍ദ്ധം ഉണ്ടായതിനു ശേഷം മാത്രമാണ് ഡിഎന്‍എ ടെസ്‌റ്റിന് രക്തം നല്‍കാന്‍ തിവാരി തയ്യാറായത്.
കേസില്‍ രഹസ്യമായി വീണ്ടും വിചാരണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിവാരി നല്‍കിയ ഹര്‍ജി കഴിഞ്ഞാഴ്‌ച ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications