Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകം, ആഭ്യന്തരവകുപ്പ് നയം ഇരട്ടത്താപ്പ്

തിരുവനന്തപുരം: മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്കെതിരേ വ്യക്തമായ തെളിവുകളോടെ ഉയര്‍ന്ന കുറ്റാരോപണങ്ങള്‍ ഒതുക്കി തീര്‍ക്കുകയും കമ്യൂണിസ്റ്റ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയുമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒട്ടേറെ കള്ളക്കേസുകള്‍ ഇതിനു മുമ്പും ഉയര്‍ന്നു വന്നിട്ടുണ്ട്. അതിനെയെല്ലാം നിയമപരമായും നേരിട്ടും ജനപക്ഷത്തു നിന്ന് വസ്തുതകള്‍ തുറന്നുകാണിച്ചും അഭിമുഖീകരിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. പി ജയരാജനെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി അതുവഴി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കത്തെയും നിയമാനുസൃതമായി ഞങ്ങള്‍ പ്രതിരോധിക്കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെകെ ശൈലജ ടീച്ചര്‍ വണ്‍ഇന്ത്യയോട് പറഞ്ഞു.

KK Shylaja

കണ്ണൂരിലെ സേവറി ഹോട്ടല്‍ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. അതിനുവേണ്ടി ക്വട്ടേഷന്‍ ഗുണ്ടകളെ രംഗത്തിറക്കിയത് സുധാകരനാണെന്ന വെളിപ്പെടുത്തല്‍ അടുത്ത കാലത്താണുണ്ടായത്. സേവറി ഹോട്ടല്‍ ആക്രമണക്കേസില്‍ പ്രതിപട്ടികയിലുള്ള വ്യക്തിയും കെ സുധാകരന്റെ അടുത്ത അനുയായിയുമായ പ്രശാന്ത് ബാബുവുമാണ് ആ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ട പ്രതിതന്നെ ആ കേസിനെ കുറിച്ച് പൊതുസമൂഹ മധ്യേ തുറന്നുപറയുന്നതിന് സവിശേഷ പ്രാധാന്യമാണുള്ളത്. എന്നാല്‍ വ്യക്തമായ തെളിവുകളോടെയുള്ള ഈ വെളിപ്പെടുത്തലും പോലിസ് അധികൃതര്‍ അവഗണിക്കുകയായിരുന്നു.

മലപ്പുറത്തെ കുനിയില്‍ ഇരട്ടകൊല കേസില്‍ അതിക്രമത്തിന് പരസ്യമായി ആഹ്വാനം നല്‍കിയ ലീഗ് എംഎല്‍എ പികെ ബഷീറിന്റെ പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. രണ്ടു പേരെ ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഈ സംഭവത്തില്‍, പ്രതിപട്ടികയില്‍ പേരുണ്ടായിട്ടു പോലും ലീഗ് എംഎല്‍എയെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് സര്‍ക്കാര്‍ കാണിച്ചത്. ഇവിടെ പി ജയരാജനെതിരേ വ്യക്തമായ തെളിവുകള്‍ കിട്ടിയെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിക്കുകയും പൊതുസമൂഹത്തില്‍ പുകമറ സൃഷ്ടിക്കുകയും ചെയ്തു.

അതേ സമയം പി ജയരാജനെതിരേ വ്യക്തമായ തെളിവൊന്നും കാണിക്കാതെ ഗൂഡാലോചന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. ജയരാജനെതിരേ നിര്‍ണായ തെളിവുകള്‍ ലഭിച്ചുവെന്ന ആഭ്യന്തരവകുപ്പിന്റെ വാദത്തെ ശരിയല്ലെന്നാണ് ഇതു തെളിയിക്കുന്നത്. 118ാം വകുപ്പാണ് ചുമത്തിയത്. ഈ കേസ് കെട്ടിച്ചമച്ചതാണെന്നുള്ളതിന് ഇതിലും വലിയ തെളിവ് വേണ്ടതുണ്ടോ? ഇത്തരം ഇരട്ടത്താപ്പ് നയങ്ങളിലൂടെ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും തകര്‍ക്കാനുള്ള ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+