Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുരാധ ബാലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്‌ടെത്തി

Anuradha Bali
ചണ്ഡീഗഢ്: ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദ് മോഹന്റെ മുന്‍ ഭാര്യ അനുരാധ ബാലിയെ മൊഹാലിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാഞ്ചഗുളയിലെ സെക്ടര്‍ 48 ലെ വീടിന്റെ താഴത്തെ നിലയില്‍ സ്വന്തം കിടക്കയിലാണ് ഹരിയാന മുന്‍ അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറല്‍ കൂടിയായ അനുരാധയുടെ മൃതദേഹം കണ്‌ടെത്തിയത്.

നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ജീവനൊടുക്കിയതായാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച ാവിലെ വീട്ടിലെത്തിയ ഒരു ബന്ധുവാണ് മൃതദേഹം കണ്ടത്. ആത്മഹത്യാക്കുറിപ്പോ മറ്റു തെളിവുകളോ കണ്‌ടെടുത്തിട്ടില്ല. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ പൂര്‍ണമായി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറലായിരുന്ന അനുരാധ 2008ലാണ് ഇസ്‌ളാം മതത്തിലേക്ക് മാറിയതും ഫിസ മുഹമ്മദ് എന്ന പേര് സ്വീകരിക്കുകയും ചെയ്തത്. ആദ്യഭാര്യയുമായി പിണങ്ങിക്കഴിയവേയാണ് മുന്‍ ഹരിയാന മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനായ ന്ദര്‍മോഹന്‍ അനുരാധയുമായി പ്രണയത്തിലാകുന്നത്.

ഭാര്യയും മക്കളും ഉള്ള ചന്ദര്‍ മോഹന്‍ ഹരിയാന അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറലായിരുന്ന അനുരാധ ബാലിയുമായി അടുപ്പത്തിലായതും വിവാഹം കഴിക്കാന്‍ വേണ്ടി രണ്ടു പേരും ഇസ്ലാം മതം സ്വീകരിച്ചതും വിവാദം സൃഷ്ടിച്ചിരുന്നു. അനുരാധ ബാലി ഫിസ എന്നും ചന്ദര്‍ മോഹന്‍ ചന്ദ് മുഹമ്മദ് എന്ന ഇസ്ലാം മതത്തില്‍ ചേര്‍ന്ന് പേരുമാറ്റി വിവാഹം കഴിച്ചു.

ഈ സംഭവങ്ങള്‍ സൃഷ്ടിച്ച വിവാദത്തെ തുടര്‍ന്ന് ചന്ദര്‍ മോഹന് ഹരിയാന ഉപമുഖ്യമന്ത്രി പദം രാജിവച്ചു പോകേണ്ടി വന്നു. ഭജന്‍ലാല്‍ മകനെ തള്ളിപ്പറഞ്ഞു. പിന്നീട് ചന്ദര്‍മോഹന്‍ ഫിസയെ ഉപേക്ഷിച്ച് ആദ്യ ഭാര്യയുടെയും മക്കളുടെയും അടുത്ത് തിരിച്ചെത്താന്‍ ശ്രമം തുടങ്ങി. ഇസ്ലാം മതത്തില്‍ നിന്ന് ബിഷ്‌ണോയ് സമുദായത്തില്‍ തിരിച്ചെത്തി. ഹിസാറിലെ ബിഷ്‌ണോയ് മന്ദിറില്‍ മതനേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരിച്ചു വരല്‍ ചടങ്ങ്.

ഫിസയുമായുള്ള വിവാഹ ബന്ധം ഒഴിയുന്നതിനായി ഇസ്ലാം മതനിയമ പ്രകാരം തലാക്ക് ചൊല്ലി ചന്ദര്‍മോഹന്‍ അക്കാര്യം എസ്.എം.എസ് മുഖേന ഫിസായെ അറിയിച്ചിരുന്നെങ്കിലും വിവാഹമോചനം അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഫിസ നിയമ യുദ്ധത്തിന് ഇറങ്ങിയതുമാണ്. പിന്നീട് ആ ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങി. ചന്ദര്‍മോഹന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന ആരോപണവുമായി രംഗത്തുവന്ന ഇവര്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും ചന്ദര്‍മോഹനെതിരേ മത്സരിക്കുമെന്നും വരെ ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെ വിഷാദ രോഗത്തിനടിമപ്പെട്ടു അവര്‍ എന്നു പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+