തന്ത്രി കേസ്: ശോഭാ ജോണും കൂട്ടരും കുറ്റം സമ്മതിച്ചു
കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ശ്രമിക്കുകയും ചെയ്ത കേസില്‍ ശോഭാ ജോണും മറ്റ് പ്രതികളും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ശോഭ നഗരത്തിലെ അറിയപ്പെടുന്ന പെണ്‍വാണിഭ സംഘത്തിലെ പ്രധാനകണ്ണിയാണെന്നും പൊലീസ് പറഞ്ഞു.
സിനിമാ ലോകവുമായി ബന്ധമുള്ള ഒരു യുവാവിന്റെ സഹായത്തോടെയാണ് തന്ത്രിയെ കുടുക്കാന്‍ പദ്ധതിയിട്ടത്. ഇദ്ദേഹത്തെ ആക്രമിക്കാനായി ഗുണ്ടകളെ ഏര്‍പ്പാടാക്കിക്കൊടുത്തതും ഇയാളാണ്. എന്നാല്‍ ഇയാള്‍ നഗരം വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം.
ചൊവ്വാഴ്ചയാണ് ശോഭാ ജോണിനെയും ഇവരുടെ രണ്ട് ഡ്രൈവര്‍മാരെയും പൊലീസ് കസ്റഡിയിലെടുത്തത്. പിന്നീട് ഇവരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
എന്നാല്‍ ബുധനാഴ്ച വൈകുന്നേരമാണ് അറസ്റ് രജിസ്റര്‍ ചെയ്തത്. പണം അപഹരിക്കല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ക്ക് 364, 365 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.