കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാരിന് നേട്ടമില്ല

  • By Nisha Bose
Google Oneindia Malayalam News

 Oommen Chandy
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നത് മൂലം നിലവിലുള്ള ജീവനക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്റെ പൊതുവായ തീരുമാനം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇതു മൂലം സര്‍ക്കാരിന് യാതൊരു നേട്ടവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം പെന്‍ഷനിലേക്കായി പിടിക്കാനും ബാക്കി തുക സര്‍ക്കാര്‍ നല്‍കാനുമാണ് തീരുമാനം.

2013 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നിലവില്‍ വരും. അന്നുമുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകും. സംസ്ഥാന ജീവനക്കാരുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഉത്തരവിറങ്ങിയത്. നിലവിലെ പെന്‍ഷന്‍ രീതി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്നതായി ധനമന്ത്രി കെഎം മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടി.

വിദേശ പെന്‍ഷന്‍ഫണ്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് ജീവനക്കാരന്‍ അയാളുടെ സേവനകാലയളവില്‍ പ്രതിമാസശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനം പെന്‍ഷന്‍ഫണ്ടില്‍നിക്ഷേപിക്കണം. തുല്യസംഖ്യ സര്‍ക്കാരും നിക്ഷേപിക്കും. ഈ തുക 60 വയസ്സിനുമുമ്പ് പിന്‍വലിക്കാന്‍ പാടില്ല.

English summary
Oommen Chandy said that contributory pension won't create any problems for the exsisting employees.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X