ചൈനയുടെ വെന്‍ഷിയ ലോക സുന്ദരി
ഓര്‍ദോസ് (ചൈന): 2012ലെ ലോകസുന്ദരിപ്പട്ടം ചൈനയുടെ യു വെന്‍ഷിയയ്ക്ക്. മിസ് വെയില്‍സ് സോഫി എലിസബത്ത് ആണ് ആദ്യ റണ്ണറപ്പ്. ആസ്‌ട്രേലിയയുടെ ജസീക്ക മിഷേലിനാണ് മൂന്നാം സ്ഥാനം. ഇത് രണ്ടാം തവണയാണ് ലോക സൗന്ദര്യപ്പട്ടം ചൈന നേടുന്നത്. 2007ല്‍ സാങ് സിലിനാണ് ഈ വിജയം ആദ്യമായി ചൈനീസ് വന്‍കരയിലെത്തിച്ചത്.

മംഗോളിയന്‍ നഗരമായ ഓര്‍ദോസില്‍ നടന്ന അറുപത്തിരണ്ടാമത് ലോകസുന്ദരി മത്സരത്തിന്റെ ഫൈനലില്‍ ഇന്ത്യയില്‍ിന്നുള്ള വന്യ മിശ്രയടക്കം ഏഴുപേര്‍ പങ്കെടുത്തു. 116 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളാണ് ലോകസുന്ദരി മത്സരത്തിനുണ്ടായിരുന്നത്. ഫൈനല്‍ റൗണ്ടിലെ ഏഴു പേരില്‍ മിസ് ഇന്ത്യ വന്യ മിശ്രയും എത്തിയിരുന്നു. എന്നാല്‍ മിസ് സോഷ്യല്‍ മീഡിയ', 'മിസ് ബ്യൂട്ടി വിത്ത് എ പര്‍പ്പസ്' ടൈറ്റിലുകള്‍ മാത്രമാണ് മിസ് ഇന്ത്യയ്ക്ക് നേടാനായത്. ജലന്ധര്‍കാരിയായ വന്യ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് ബിരുധ വിദ്യാര്‍ത്ഥിനിയാണ്. 2000ല്‍ പ്രിയങ്ക ചോപ്ര ലോകസുന്ദരിയായതിനുശേഷം ഇന്ത്യയില്‍നിന്നൊരാള്‍ ഇൌ പദിവിയിലെത്തിയിട്ടില്ല.
മിസ് വേള്‍ഡായി തെരഞ്ഞെടുക്കപ്പെട്ട വെന്‍ഷിയയ്ക് ക്കഴിഞ്ഞവര്‍ഷത്തെ ജേത്രി വെനസ്വേലയുടെ ഇവിയന്‍ സര്‍ക്കോസ് കിരീടധാരണം നടത്തി ഇരുപത്തിമൂന്നുകാരിയായ വെന്‍ഷിയ സംഗീതവിദ്യാര്‍ഥിയാണ്. സംഗീത അധ്യാപികയാവണമെന്നാണ് ഈ ചൈനീസ് സൗന്ദര്യധാമത്തിന്റെ ആഗ്രഹം.
റണ്ണറപ്പായ സോഫി എലിസബത്ത് കാര്‍ഡിഫ് യൂനിവേഴ്‌സിറ്റിയില്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണ്. പഠനത്തിന് ശേഷം സ്വന്തമായി ബിസിനസ് ചെയ്യാനാണ് സോഫി ആഗ്രഹിക്കുന്നത്. അവസാന വര്‍ഷ നിയമവിദ്യാര്‍ത്ഥിനിയിയ ജസീക്ക പഠനശേഷം സാമൂഹ്യസേവനം വരെ ആഗ്രഹിക്കുന്നുണ്ട്.












Click it and Unblock the Notifications