ഖുറാന്‍ കത്തിച്ച ക്രിസ്ത്യന്‍പെണ്‍കുട്ടി പിടിയില്‍

തലസ്ഥാനമായ ഇസ്‌ലാമാബാദിലാണ് സംഭവം. ഉമ്ര ജാഫിര്‍ സ്വദേശിയായ രിഷ്മ മസിയെന്ന പെണ്‍കുട്ടിയാണ് പൊലീസ് നടപടികള്‍ നേരിടുന്നത്. രമണ പോലീസ് സ്റ്റേഷനില്‍ രിഷ്മയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
സയ്ദ് മുഹമ്മദ് ഉമ്മാദ് എന്നയാളുടെ പരാതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌രിഷ്മയെ വനിത പൊലീസുകാര്‍ അറസ്റ്റു ചെയ്തത്. അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടി നിരപരാധിയാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ അധികൃതര്‍ പറഞ്ഞു.
ഖുറാനിലെ പത്തു പേജുകള്‍ കത്തിച്ചുവെന്നാണ് പരാതി. അതേസമയം, ജി-12 സെക്ടറില്‍ കഴിയുന്ന ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്‌ടെന്നും അധികൃതര്‍ പറഞ്ഞു. ഗ്രാമം അഗ്നിക്കിരയാക്കുമെന്ന ഭീഷണി ഭയന്ന് മുന്നൂറോളം കുടുംബങ്ങള്‍ ഇവിടംവിട്ട് പലായനം ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രശ്‌നത്തില്‍ പാക് സര്‍ക്കാരും ഇടപെട്ടിട്ടുണ്ട്. മുസ്ലീം പണ്ഡിതന്മാരുടെ സഹായത്തോടെ സ്ഥിതിഗതികള്‍ വഷളാവാതിരിയ്ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.












Click it and Unblock the Notifications