ടിപി വധം: സിബിഐ ഏറ്റെടുത്തേക്കില്ല

കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയത്. കേസില്‍ സിബിഐ അന്വേഷണം നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചിരുന്നു. എന്നാല്‍ കേസ് സിബിഐ ഏറ്റെടുക്കുന്നത് അത്ര എളുപ്പമാവില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത് സിപിഎമ്മിന് തിരിച്ചടിയായി. സംഭവത്തില്‍ പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന രമയുടെ സംശയം ദുരീകരിക്കണമെന്നാവശ്യപ്പെട്ട വിഎസ് വീണ്ടും പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്.












Click it and Unblock the Notifications