ജഗതി വയനാട്ടില്‍ വംശീയചികിത്സയ്‌ക്കെത്തും

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്നജഗതിയുടെ മുറിവുകള്‍ ഭേദമായെങ്കിലും തലച്ചോറിനും മറ്റുമുണ്ടായ ക്ഷതങ്ങള്‍ ഭേദമായി സാധാരണനിലയിലേക്കെത്താന്‍ സമയമെടുക്കുമെന്നാണ് വെല്ലൂരില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഫിസിയോതെറാപ്പിക്ക് പ്രാധാന്യം കൊടുത്തുള്ള ചികിത്സയാണ് വെല്ലൂരില്‍ ജഗതിയ്ക്ക് നല്‍കുന്നത്. അലോപ്പതി ചികിത്സയിലെ ഫിസിയോതെറാപ്പിയെക്കാള്‍ ഗുണകരം വംശീയവൈദ്യത്തിലുണ്ടെന്നതിനാലാണ് ജഗതിയെ വയനാട്ടില്‍ ചികിത്സയ്‌ക്കെത്തിക്കാന്‍ തീരുമാനമായത്. നാഡീസംബന്ധമായ ചികിത്സയ്ക്ക് വംശീയ വൈദ്യത്തില്‍ ഫലസാധ്യതയേറെയുണ്ടെന്നതിനാലാണ് ജഗതിയെ ഇവിടെയെത്തിക്കാനുള്ള ശ്രമങ്ങളുണ്ടായത്.
വംശീയ ചികിത്സയിക്കായി ജഗതിയെ വെള്ളിയാഴ്ച വയനാട്ടില്‍ കൊണ്ടുവരുമെന്നാണ് അറിയുന്നത്. രോഗിക്ക് താമസിക്കുന്നതിന് വൈദ്യന്റെ ചികിത്സാലയത്തിന് സമീപമുള്ള വീട്ടില്‍ സൗകര്യം ഒരുക്കിവരികയാണ്. വയനാടിന് പുറത്തും പേരെടുത്ത വംശീയവൈദ്യനാണ് കുറിച്യ സമുദായാംഗമായ കേളുവൈദ്യന്‍. അലോപ്പതി ചികിത്സയില്‍ മാറാത്ത രോഗങ്ങളും ഇദ്ദേഹം ഭേദപ്പെടുത്തിയിട്ടുണ്ട്. നാഡീകള്‍ക്കും ആന്തരാവയവങ്ങള്‍ക്കുമേറ്റ ക്ഷതങങള്‍ ഭേദമാക്കി പരിപൂര്‍ണാരോഗ്യത്തിലേക്ക് ജഗതിയെ തിരിച്ചുകൊണ്ടുവരാന്‍ വംശീയ വൈദ്യത്തിനാകുമെന്ന് തന്നെയാണ് അനുഭവസ്ഥര്‍ പറയുന്നത്. ചലച്ചിത്രലോകത്തുള്ളവരടക്കം നിരവധിയാളുകള്‍ മുമ്പ് കേളുവൈദ്യന്റെ ചികിത്സ നേടിയിട്ടുണ്ട്. അപകടങ്ങളില്‍ പെട്ട നിരവധി രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വംശീയവൈദ്യമേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മാര്‍ച്ച് 10ന് കോഴിക്കോട് തേഞ്ഞിപ്പാലത്തിന് സമീപം ഉണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ജഗതിയെ ആദ്യം എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു. വെല്ലൂരിലെ ചികിത്സ മൂലം ഇപ്പോള്‍ സന്ദര്‍ശകരെ തിരിച്ചറിയാനും മറ്റും അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചവര്‍ വ്യക്തമാക്കിയിരുന്നു. ആളുകളെ തിരിച്ചറിയുന്നുണ്ടെങ്കിലും തിരിച്ച് പ്രതികരിക്കുന്ന തരത്തിലേക്ക് ആരോഗ്യനില എത്തിപ്പെടാന്‍ സമയമെടുക്കുമെന്നും അദ്ദേഹത്തെ സന്ദര്‍ശിച്ചവരില്‍ പലരും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications