പരിഷ്‌കരണനടപടികള്‍ തുടരും: ചിദംബരം

  • Posted By:
Subscribe to Oneindia Malayalam
Chidambaram
ദില്ലി: സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനകാര്യമന്ത്രി പി ചിദംബരം. ഡീസല്‍ വിലവര്‍ധനവും എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണവും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനവും പിന്‍വലിക്കുന്ന പ്രശ്‌നമില്ല.

സര്‍ക്കാറിന്റെ നിലനില്‍പ്പിന് യാതൊരു ഭീഷണിയുമില്ല. ചില പ്രമുഖ ഘടകകക്ഷികള്‍ കോണ്‍ഗ്രസിനു മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. തീരുമാനം പിന്‍വലിക്കുകയോ ചില ഇളവുകള്‍ വരുത്തുകയോ ആണ് അവരുടെ ലക്ഷ്യം. സഖ്യകക്ഷികളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും.

സെബിയും നികുതി, വിറ്റൊഴിക്കല്‍ വകുപ്പുകളും കൂടുതല്‍ പരിഷ്‌കരണ നടപടികള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കിലിലൂടെ 30000 കോടി സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ധനക്കമ്മി അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ജിഡിപിയുടെ 5.1 ശതമാനത്തില്‍ കമ്മിയുടെ പിടിച്ചുനിര്‍ത്തുകയാണ് സര്‍ക്കാറിനു മുന്നിലുള്ള വെല്ലുവിളി. ജനറല്‍ ആന്റി അവോയ്ഡന്‍സ് റൂള്‍സ്(ഗാര്‍) എത്രയും വേഗം നടപ്പാക്കാന്‍ ശ്രമിക്കും. ചെലവുകള്‍ പരമാവധി വെട്ടിച്ചുരുക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

സര്‍ക്കാറിന്റെ ജനവിരുദ്ധനടപടികള്‍ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയാണ് പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്. പക്ഷേ, മമത പിന്തുണ പിന്‍വലിച്ചാലും സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും യുപിഎയെ പിന്തുണയ്ക്കുമെന്നതാണ് സര്‍ക്കാറിന് കോണ്‍ഗ്രസിന് ആശ്വാസം പകരുന്നത്.

English summary
Finance Minister P Chidambaram on Monday ruled out roll back of the decisions on diesel, LPG and multi-brand retail
Please Wait while comments are loading...