കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദസിനിമയ്‌ക്കെതിരെ യുഎസ് പരസ്യം

  • By Nisha Bose
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇസ്ലാം വിരുദ്ധ സിനിമയ്‌ക്കെതിരേ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ സിനിമയ്‌ക്കെതിരെ പാക് ടെലിവിഷന്‍ ചാനലുകളില്‍ യുഎസ് പരസ്യം നല്‍കി.

വിവാദസിനിമയെ യുഎസ് പ്രസിഡന്റ് ബരാക്‌ ഒബാമയും സ്‌റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണും പരസ്യത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പരസ്യവുമായി യുഎസ് സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല. ഇസ്ലാം മതത്തെ തങ്ങള്‍ ബഹുമാനിക്കുന്നു. ഇതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്നും പരസ്യത്തില്‍ പറയുന്നു.

30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന പരസ്യം പാക് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാനായി 3,779,934 രൂപയാണ് യുഎസ് മുടക്കിയത്. യുഎസ് സ്‌റേറ്റ് വക്താവ് വിക്ടോറിയ നുലാന്‍ഡാണ് ഇക്കാര്യം അറിയിച്ചത്. വിവാദ സിനിമയുടെ പേരില്‍ യുഎസ് എംബസിയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ചെറുതല്ല. കോടിക്കണക്കിന് വരുന്ന പാക് ജനതയെ ബോധവത്കരിക്കാന്‍ ടെലിവിഷന്‍ പരസ്യമാണ് മികച്ച മാര്‍ഗമെന്ന് വിക്ടോറിയ നുലാന്‍ഡ് അഭിപ്രായപ്പെട്ടു.

English summary
The United States has paid Pakistani television stations to run advertisements featuring President Barack Obama and Secretary of State Hillary Clinton, hoping to soothe public opinion in a country hit by protests against an anti-Islam movie made in California, the State Department said on Thursday.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X