കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടൂര്‍ പ്രശ്‌നത്തില്‍ അന്തിമ തീരുമാനം ആയില്ല

  • By Shabnam Aarif
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: മുണ്ടൂര്‍ പ്രശ്‌നത്തില്‍ സിപിഎമ്മില്‍ അന്തിമ തീരുമാനം ആയില്ല എന്ന്‌ പ്രതിപക്ഷ നേതാവും, മുതിര്‍ന്ന സിപിഎം നേതാവുമായി വിഎസ്‌ അച്യുതാനന്ദന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി എല്ലാ കാര്യവും പരിശോധിച്ച ശേഷം തീരുമാനം എടുക്കും എന്നും വിഎസ്‌ അറിയിച്ചു.

അതേസമയം ഗോകുല്‍ ദാസിനെതിരായ അച്ചടക്ക നടപടി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌ എന്നാണ്‌ എകെ ബാലന്‍ അറിയിച്ചിരിക്കുന്നത്‌. മാധ്യമങ്ങളാണ്‌ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്‌ എന്ന്‌ പ്രചരിപ്പിക്കുന്നത്‌ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദഹം.

സഖാക്കളെയും ജനങ്ങളെയും തൃപ്‌തിപ്പെടുത്തുന്ന തീരുമാനമാണ്‌ മുണ്ടൂര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്‌ എന്ന്‌ വിഎസ്‌ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി നിലപാടിലെ തെറ്റും ശരിയും തീരുമാനിക്കുന്നത്‌ ജനങ്ങളാണ്‌ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഎസ്‌ പക്ഷക്കാരനായിരുന്ന ഗോകുല്‍ ദാസിനെ മുണ്ടൂര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ലോക്കല്‍ കമ്മറ്റിയിലേക്ക്‌ തരം താഴ്‌ത്തിയ നടപടിയ്‌ക്കെതിരെ ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തു വന്നതാണ്‌ മുണ്ടൂരിലെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം.

English summary
Final decision hasn't taken in the Mundoor party issue, says Opposition Leader VS Achuthanandan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X