Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിന്‌ പുതിയ പാര്‍ട്ടി;ഹസാരെക്ക്‌ സംഘവും

Aravind Kejriwal
ദില്ലി: അണ്ണാ ഹസാഗം സംഘത്തിലെ സജീവ പ്രവര്‍ത്തകനായിരുന്ന അരവിന്ദ്‌ കെജ്രിവാള്‍ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം നവംബര്‍ 26ന്‌ നടത്തും.

അതേസമയം പാര്‍ട്ടിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന നയരേഖ കെജ്രിവാള്‍ പുറത്തു വിട്ടു. അധികാര വികേന്ദ്രീകരണം ഉറപ്പ്‌ വരുത്തും. അഴിമതി തടയാന്‍ നടപടി കൈക്കൊള്ളും. നയരേഖയില്‍ പറയുന്നു.

പാര്‍ട്ടിയുടെ നയരേഖ പുറത്തു വിട്ട ചടങ്ങില്‍ പ്രശാന്ത്‌ ഭൂഷണ്‍, ശാന്തി ഭൂഷണ്‍, യോഗേന്ദ്ര യാദവ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

അണ്ണാ ഹസാരെ സംഘത്തിലെ ചില അംഗങ്ങള്‍ കൂടുതല്‍ ഫലപ്രദമായി അവിമതിക്കെതിരെ പോരാടാന്‍ രാഷ്ട്രീയ പ്രവേശം നടത്തണം എന്നു തോന്നിയതാണ്‌ സംഘം പിരിച്ചു വിടുന്നതിലേക്ക്‌ നയിച്ചത്‌.

അരവിന്ദ്‌ കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ സ്വാഗതം ചെയ്‌തു. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിക്കാനായിരുന്നു സംഘാംഗങ്ങളുടെ ആഗ്രഹം.

എന്നാല്‍ അണ്ണാ ഹസാരം രാഷ്ട്രീയ പ്രവേശത്തെ എതിര്‍ക്കുകയാണ്‌ ഉണ്ടായത്‌. അദ്ദേഹത്തിന്റെ എതിര്‍പ്പ്‌ മറികടന്നാണ്‌േ കെജ്രിവാള്‍ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തിന്‌ ഒരുങ്ങുന്നത്‌.

ദില്ലിയിലെത്തിയ ഹസാരെയെ കെജ്രിവാള്‍ തിങ്കളാഴ്‌ച സന്ദര്‍ശിച്ചിരുന്നു. രണ്ടു വ്യത്യസ്‌ത വഴിയിലൂടെയാണ്‌ യാത്ര എങ്കിലും ലക്ഷ്യം ഒന്നാണ്‌ എന്നും, അഴിമതിക്ക്‌ എതിരെ ഉള്ള ഹസാരെയുടെ പോരാട്ടത്തിന്‌ പിന്തുണ തുടരും എന്നും സന്ദര്‍ശനത്തിന്‌ ശേഷം കെജ്രിവാള്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു.

എന്നാല്‍ പുതിയ പാര്‍ട്ടിയോട്‌ സഹകരിക്കില്ല എന്ന്‌ അറിയിച്ച ഹസാരെ കെജ്രിവാളിന്റെ രാഷ്ട്രീയ പാര്‍ട്ടി തന്റെ പേരോ ചിത്രമോ ഉപയോഗിക്കരുത്‌ എന്ന്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു.

പുതിയ സഘം രൂപീകരിക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായാണ്‌ ഹസാരെ ദില്ലിയില്‌ഡ എത്തിയിരിക്കുന്നത്‌. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗം ആവാതെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌ പോവും എന്നാണ്‌ ഹസാരെ അറയിച്ചിരിക്കുന്നത്‌.

ഇന്ത്യയെ അഴിമതി വിമുക്തം ആക്കുക എന്നതാണ്‌ തന്റെ ലക്ഷ്യം എന്ന്‌ അറിയിച്ച ഹസാരെ വിരമിച്ച ഐഎഎസ്‌ ഉദ്യോഗസ്ഥന്‍മാരുമായും വിമുക്ത ഭടന്‍മാരുമായും ചര്‍ച്ച നടത്തി എന്നും, അവരെല്ലാം അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാണിച്ചതായും അണ്ണാ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+