ഓപ്പ. ബ്ളൂസ്റ്റാര്‍ നയിച്ച ബ്രാറിന് നേരെ വധശ്രമം

ബ്രാറിനെ അജ്ഞാതരായ നാലുപേര്‍ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി മുറിവുകളേറ്റ ബ്രാറിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇന്നലെ അദ്ദേഹം ആശുപത്രി വിട്ടു. എഴുപത്തെട്ടുകാരനായ ബ്രാറിന്റെ കഴുത്തു മുറിക്കാനായിരുന്നു ശ്രമമെന്നു ഭാര്യ പറഞ്ഞു.
ബ്രാറിനെ ആക്രമിച്ചത് ഖലിസ്ഥാന്‍ വാദത്തെ അനുകൂലിക്കുന്ന സിഖ് തീവ്രവാദികളെന്നു സംശയമുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബ്രാറിനു ലണ്ടനില്‍ വേണ്ട സംരക്ഷണം ഉറപ്പാക്കിയിരുന്നില്ലെന്ന് ആരോപണമുണ്ട്. ബ്രാറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ന്യൂയോര്‍ക്കിലുള്ള വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ ലണ്ടനിലെ ഹൈക്കമ്മീഷണര്‍ ജെ. ഭഗവതിയോട് അന്വേഷിച്ചു. ബ്രാറിന് എല്ലാ സഹായവും ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1984ല്‍ ഖലിസ്ഥാന്‍ വാദികളെ പുറത്താക്കാന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനുശേഷം നിരവധി വധഭീഷണികള്‍ നേരിട്ടിരുന്നു ബ്രാര്‍. സൈനിക നടപടി ആസൂത്രണം ചെയ്ത അന്നത്തെ കരസേനാ മേധാവി എ.എസ്. വൈദ്യ രണ്ടു വര്‍ഷത്തിനുശേഷം പുനെയില്‍ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. 1971ലെ ഇന്ത്യ പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ബ്രാര്‍ ഉള്‍പ്പെട്ട സേനയാണ് ധാക്കയിലേക്ക് ഇരച്ചുകയറിയതും പാക് സൈന്യത്തെ കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കിയതും.
ഓപ്പറേഷന്‍ ബ്‌ളൂ സ്റ്റാറിന് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് ബ്രാര്‍ ചില സിഖ് തീവ്രവാദ സംഘങ്ങളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. സേനയില്‍ നിന്നും വിരമിക്കുന്നതുവരെ അദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. 'ഓപ്പറേഷന്‍ ബ്‌ളൂ സ്റ്റാര്‍ ദി ട്രൂ സ്‌റ്റോറി' 78 കാരനായ കെ.എസ്. ബ്രാര്‍ രചിച്ച പുസ്തകമാണ്.












Click it and Unblock the Notifications