തമിഴ്‌നാടിനും കടുവയോട് മമതയില്ല

ശബരിമല, മംഗളാദേവി തുടങ്ങിയ കടുവാ സങ്കേതങ്ങളിലെ ക്ഷേത്രങ്ങളില്‍ തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുള്ള നിര്‍ദേശത്തിനെതിരെ കേരളവും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇവിടങ്ങളില്‍ തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുള്ള കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം അപ്രായോഗികമാണെന്ന് കേരളം അറിയിച്ചു.
എല്ലാ മാസവും അഞ്ചു ദിവസവും മണ്ഡല കാലത്ത് രണ്ടു മാസവും മാത്രമാണ് ശബരിമല തുറക്കുന്നത്. പെരിയാര്‍ സങ്കേതത്തില്‍ തന്നെയുള്ള മംഗളാ ദേവി ക്ഷേത്രം വര്‍ഷത്തില്‍ ഒരു ദിവസം മാത്രമേ തുറക്കാറുള്ളൂ. ഇങ്ങനെ നിശ്ചിത സമയത്ത് മാത്രം ഭക്തര്‍ എത്തുന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് പ്രായോഗികമല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിച്ചാല്‍ അത് വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കും.മതപരമായ വിശ്വാസത്തിന്റെ പേരില്‍ എത്തുന്നവര്‍ വിനോദ സഞ്ചാരികളല്ല. ക്ഷേത്ര വരുമാനത്തിന്റെ 10 ശതമാനം പ്രാദേശിക വികസനത്തിന് ചെലവഴിക്കുകയെന്ന നിര്‍ദേശവും നടപ്പിലാക്കാനാകില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ജനവാസം ഇല്ലാത്തതിനാല്‍ പ്രാദേശിക വികസനത്തിനായി ക്ഷേത്ര വരുമാനത്തില്‍ നിന്നുള്ള പണം ചെലവഴിയ്‌ക്കേണ്ടതില്ലെന്നും കേരളം അറിയിച്ചിരുന്നു.












Click it and Unblock the Notifications