ബസ് ചാര്‍ജ് വര്‍ധന പഠിക്കാന്‍ ഉപസമിതി

ഒന്‍പതിന് ഉപസമിതി അംഗങ്ങള്‍ ബസ് ഉടമകള്‍ അടക്കമുള്ളവരുമായി വീണ്ടും ചര്‍ച്ച നടത്തും. ഒന്‍പതിന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം മുഴുവന്‍ നിര്‍ദേശങ്ങളും പരിഗണിക്കും. ഓട്ടോ, ടാക്‌സി എന്നിവയുടെ ചാര്‍ജ്ജ് കൂട്ടുന്ന കാര്യവും ഉപസമിതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡിക്ക് പ്രത്യക പാക്കേജ് കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. പാക്കേജ് യുഡിഎഫിന്റെ അംഗീകാരത്തിനുശേഷം മന്ത്രിസഭ പരിഗണിക്കും.
ഡീസല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടിയതിനെ തുടര്‍ന്നാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ രംഗത്തെത്തിയത്. കെഎസ്ആര്‍ടിസി അധികൃതരും ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന നിലപാടിലാണ്. ഡീസല്‍ വിലവര്‍ധന മൂലം കെഎസ്ആര്‍ടിസിയ്ക്ക് പ്രതിമാസം 6.5 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. 2011 ആഗസ്ത് എട്ടിനാണ് ഏറ്റവുമൊടുവില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കി ഉയര്‍ത്തിയിരുന്നു.












Click it and Unblock the Notifications