Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖമറുന്നീസയെമാറ്റിയത് പാര്‍ട്ടിതീരുമാനം:കെപിഎമജീദ്

വനിത വികസന കോര്‍പ്പറേഷന്‍ സ്ഥാനത്ത് നിന്ന് ഖമറുന്നിസ അന്‍വറെ മാറ്റിയത് പാര്‍ട്ടി തീരുമാനപ്രകാരമാണ്. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കാണ് അവരെ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയാണ് ഖമറുന്നീസ. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കെതിരായ പ്രതികരണങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന ഉറച്ച വിശ്വാസമാണ് പാര്‍ട്ടിക്കുള്ളത്. ഇതേ കുറിച്ച് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്-ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

KPA Majeed

ചെയര്‍പേഴ്‌സണും എംഡിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടി പരിശോധിച്ച് നടപടിയെടുക്കും. പാര്‍ട്ടിയോട് ആലോചിക്കാതെ ഖമറുന്നീസ അന്‍വര്‍ പരിശോധന നടത്തിയത് ശരിയായില്ല. അതുകൊണ്ടാണ് വിശദീകരണം ആവശ്യപ്പെട്ടത്. വനിതാ വികസനകോര്‍പ്പറേഷനിലെ അഴിമതിചോദ്യം ചെയ്തതാണ് ഖമറുന്നീസയ്ക്ക് വിനയായത്. ഈ വിഷയത്തില്‍ മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും ഒരേ തൂവല്‍പുക്ഷികളായി എന്നതാണ് ഏറെ വിചിത്രം.

കോടികള്‍ ചെലവഴിച്ച് മാമാങ്കമായി നടത്തിയ ജന്‍ഡര്‍ ഫെസ്റ്റിനെതിരായ പ്രതികരണമാണ് ഖമറുന്നീസ അന്‍വറിന് വനിതാവികസന ചെയര്‍പേഴ്‌സണ്‍ സ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയത്. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ കോഴിക്കോട്ട് നടത്തിയ ജന്‍ഡര്‍ ഫെസ്റ്റിലെ ധൂര്‍ത്തിനെ കുറിച്ച് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ചില ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ കൊഴുത്തുതടിച്ചതല്ലാതെ കാര്യമായ സ്ത്രീശാക്തീകരണമൊന്നും ജന്‍ഡര്‍ഫെസ്റ്റ് സംഘാടകര്‍ക്ക് ഇപ്പോഴും അവകാശപ്പെടാനില്ല. അന്വേഷി അധ്യക്ഷ കെ അജിതയുടെ നേതൃത്ത്തില്‍ സ്ത്രീപക്ഷ സംഘടനകള്‍ ജന്‍ഡര്‍ ഫെസ്റ്റിനെതിരേ അന്ന് രംഗത്ത് വന്നിരുന്നു.

ജന്‍ഡര്‍ ഫെസ്റ്റ് വിവാദമായപ്പോഴാണ് വനിതാ വികസനകോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍, സംഘാടനത്തിന്റെ കണക്കുകള്‍ ഹാജരാക്കാന്‍ മനേജിങ് ഡയറക്ടര്‍ സനീഷ് മുഹമ്മദിനോട് ആവശ്യപ്പെട്ടത്. അദ്ദേഹം കൃത്യമായ കണക്കുകള്‍ നല്‍കിയില്ലത്രെ. ഈ സാഹചര്യത്തിലാണ് വ്യക്തമായ കണക്കുകളില്ലാത്ത ഫയലുകള്‍ ഒപ്പുവെയ്ക്കാന്‍ ചെയര്‍പേഴ്‌സണ്‍ തയ്യാറായില്ല. മാത്രമല്ല, സുതാര്യമായ കണക്കുകള്‍ നല്‍കാത്തതിനാല്‍ മനേജിങ് ഡയറക്ടറെ മാറ്റണമെന്നും ഖമറുന്നീസ അന്‍വര്‍ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ലീഗ് നേതൃത്വം വട്ടമിട്ടിരുന്ന് ചര്‍ച്ച നടത്തി തീരുമാനമെടുത്തപ്പോള്‍ കസേര തെറിച്ചത് ഖമറുന്നീസയുടേതായിരുന്നു. പുതിയ ചെയര്‍പേഴ്‌സണായി കുല്‍സുടീച്ചര്‍ കസേരയിലിരുന്നപ്പോഴാണ് ഖമറുന്നീസ് സംഭവങ്ങളൊക്കെ അറിയുന്നത്.

മാധ്യങ്ങള്‍ ചിത്രീകരിക്കുന്നതുപോലെയല്ല ഖമറുന്നീസ അന്‍വറിനെ സോഷ്യല്‍ വെല്‍ഫയര്‍ ചെയര്‍പേഴ്‌സണ്‍ ആക്കുകയായിരുന്നു ലക്ഷ്യമെന്ന് ലീഗ് നേതൃത്വം പറയുന്നത്. ഇന്നലെവരെ കസേരയില്‍ ഇരുന്നവര്‍ അറിയാതെ ഓര്‍ക്കാപുറത്ത് ആളെ മാറ്റി പുതിയ ആളെ ധൃതിപിടിച്ച് നിയമിച്ചതെന്തിനാണ് എന്ന ചോദ്യത്തിനാകട്ടെ വ്യക്തമായ ഒരുത്തരം ലീഗ് നേതൃത്വത്തിന് പറയാനുമില്ല. മാനേജിങ് ഡയറക്ടര്‍ സനീഷ് മുഹമ്മദ് അഴിമതിയൊന്നും നടത്തിയിട്ടില്ലെന്നാണ് ലീഗ് ആദ്യ ഘട്ടത്തില്‍ പ്രതികരിച്ചിരുന്നത്.എ ന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ എംഡി സ്ഥാനത്ത് നിന്നു നീക്കാന്‍ തീരുമാനമായിട്ടുണ്ടെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+